For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡേ നൈറ്റ് ടെസ്റ്റ്: കോലിക്കു സ്‌പെഷ്യല്‍ നന്ദി, പറഞ്ഞത് ഗാംഗുലി.... ഇതാണ് കാരണം

കൊല്‍ക്കത്തയിലാണ് ഡേ നൈറ്റ് ടെസ്റ്റ് നടക്കുന്നത്

Sourav Ganguly Thanks Virat Kohli | Oneindia Malayalam

ദില്ലി: ബിസിസിഐ പ്രസിഡന്റായതിനു പിന്നാലെ ഇന്ത്യയെ കന്നി ഡേ നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കാന്‍ പോവുന്നതിന്റെ ആഹ്ലാദത്തിലാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നേരത്തേ തന്നെ ഡേ നൈറ്റ് ടെസ്റ്റിനെ അനുകൂലിച്ചിട്ടുള്ള ദാദ താന്‍ ബിസിസിഐ തലപ്പത്ത് എത്തിയതിനു പിന്നാലെ ഇതു യാഥാര്‍ഥ്യമാക്കുകയായിരുന്നു. നവംബര്‍ 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുക.

koh gang

ഡേ നൈറ്റ് ടെസ്റ്റ് യാഥാര്‍ഥമായതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു നന്ദി പറഞ്ഞിരിക്കുകയാണ് ഗാംഗുലി. വളരെ വലിയ പുരോഗതി തന്നെയാണിത്. കാരണം ടെസ്റ്റിന് ഇത്തരത്തിലൊരു മാറ്റം അനിവാര്യമായിരുന്നു. താനും തന്റെ സംഘവും ഇതിനു വേണ്ടി നല്ല ശ്രമമാണ് നടത്തിയത്. ഡേ നൈറ്റ് ടെസ്റ്റ് കളിക്കാമെന്ന് സമ്മതമറിയിച്ച കോലിക്കും നന്ദി അറിയിക്കുന്നതായി ദാദ വ്യക്തമാക്കി.

രാജ്യത്തെ പ്രഥമ ഡേ നൈറ്റ് ടെസ്റ്റിനു ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവുന്നതില്‍ ഏറെ അഭിമാനമുണ്ട്. തങ്ങളുടെ അഭ്യര്‍ഥ മാനിച്ച് ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറാണെന്നു അറിയിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോടും അവരുടെ താരങ്ങളോടും നന്ദി അറിയിക്കുന്നതായും ഗാംഗുലി പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് കോലിയെയും രോഹിത് ശര്‍മയെയും ഗാംഗുലി നേരില്‍ കണ്ടു സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ദാദ ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ അനുകൂലമായാണ് കോലി പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായമാരാഞ്ഞ് ബിസിസിഐ കത്തയച്ചത്.

Story first published: Wednesday, October 30, 2019, 15:22 [IST]
Other articles published on Oct 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+