Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കന്നി ടെസ്റ്റ് ചരിത്രവിജയം, അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് ഉടനുണ്ടാവുമോ? ഗാംഗുലി പറയുന്നു

Sourav Ganguly Opens Up On The Future Of Day-Night Test In India | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് വന്‍ വിജയമായി മാറിയതോടെ ഇനി ടീം നിരവധി ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മുന്‍ നായകനും പുതിയ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി മുന്‍കൈയടുത്തതിനാലാണ് കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് യാഥാര്‍ഥ്യമായത്. നേരത്തേ തന്നെ ഡേ-നൈറ്റ് ടെസ്റ്റിനായി വാദിച്ചിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ബിസിസിഐയുടെ അമരത്തേക്കു വന്നതോടെ ദാദ ഇതു പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയായിരുന്നു.

ganguly

ഭാവിയില്‍ ഇന്ത്യയെ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കാണാനാവുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി. എനിക്കു ആശ്വാസവും ആഹ്ലാദവുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന് ഇതു അനിവാര്യമായിരുന്നു. ഇതു വളരെ പ്രധാനം തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കു കൂടുതല്‍ കാണികള്‍ എത്തിയിരുന്നില്ല. കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പും അതിനിടെയും കാണികളെ ആകര്‍ഷിക്കാന്‍ പല പ്രൊമോഷനുകളും ഞങ്ങള്‍ നടത്തി. ടെസ്റ്റ് നേരത്തേ തന്നെ അവസാനിക്കുമെന്ന് ഉറപ്പായിട്ടും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നതായും ഗാംഗുലി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഡേ-നൈറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനാണ് അടുത്ത ശ്രമം. ഇതിനു സാധിക്കുമെന്ന് ഉറപ്പുമുണ്ട്. തികച്ചും വ്യത്യസ്തമായതിനാല്‍ തന്നെ ഇതു ടെസ്റ്റ് ക്രിക്കറ്റിനു പുത്തനുണര്‍വ് നല്‍കുമെന്നും വിശ്വസിക്കുന്നു. കാലത്തിന് അനുസരിച്ച് ആളുകളുടെ അഭിരുചിയടക്കം എല്ലാം മാറിക്കൊണ്ടിരിക്കുമെന്നും ദാദ പറഞ്ഞു.

Story first published: Monday, November 25, 2019, 13:00 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+