For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രോഹിത്തുമെത്തി, ദാദയെ കാണാന്‍... ചര്‍ച്ചാവിഷയമായി ധോണിയും?

പ്രസിഡന്റായ ശേഷം ആദ്യമായാണ് ഗാംഗുലി കൂടിക്കാഴ്ച നടത്തിയത്

Sourav Ganguly Set Up Meeting With Virat Kohli and Rohit Sharma | Oneindia Malayalam
ko gang

ദില്ലി: ബിസിസിഐയുടെ പുതിയ പ്രസിഡന്റായ ശേഷം സൗരവ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെയാണ് ദാദയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇരുവരെയു നേരില്‍ക്കണ്ട് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

gang

നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാവിയെ സംബന്ധിച്ചും ഇവര്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചനകള്‍. എന്നാല്‍ ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഈ മീറ്റിങില്‍ പങ്കെടുത്തിരുന്നില്ല. അടുത്ത മാസം കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് മല്‍സരത്തിനിടെ ശാസ്ത്രിയുമായി ഗാംഗുലി തനിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും നേരില്‍ കണ്ടു സംസാരിക്കാന്‍ പ്രസിഡന്റും സെക്രട്ടറിയും ആഗ്രഹിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി കാര്യങ്ങളായിരുന്നു പ്രധാന വിഷയം. ഈ വിഷയത്തില്‍ പുതിയ ചില നിര്‍ദേങ്ങള്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അവ പുതുമയുള്ളതാണെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. എതിരില്ലാതെയാണ് ബിസിസിഐയുടെ അമരത്തേക്കു ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദാദ.

Story first published: Friday, October 25, 2019, 13:23 [IST]
Other articles published on Oct 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+