Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- പ്രാര്‍ഥനയോടെ ആരാധകര്‍

കൊല്‍ക്കത്ത: ബിസിസഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. അടുത്തിടെ നെഞ്ചുവേദനയെ തുടര്‍ന്നു ഗാംഗുലി ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായിരുന്നു. ഒരിക്കല്‍ക്കൂടി സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു.

1

കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഇപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരം. എങ്കിലും ഡോക്ടര്‍മാരും കുടുംബാംഗങ്ങളും കൂടുതല്‍ റിസ്‌ക്കുകളെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ കുറച്ചു ദിവസം ആശുപത്രിയില്‍ അദ്ദേഹത്തോട് നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം രണ്ടിനു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിനു നെഞ്ചുവേദനയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു ഗാംഗുലി വിധേയനാവുകയും ചെയ്തിരുന്നു. ആഞ്ചിയോപ്ലാസ്റ്റിക്കു ശേഷവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. എങ്കിലും ഇവയ്ക്കു തല്‍ക്കാലത്തേക്കു ആഞ്ചിയോപ്ലാസ്റ്റി നടത്തേണ്ടതില്ലെന്നു മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു. മരുന്നുകളുടെ സഹായത്തോടെ ഇവ ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കു വച്ചിരുന്നു. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഗാംഗുലി ജനുവരി ഏഴിന് ഡിസ്ചാര്‍ജാവുകയായിരുന്നു.

Story first published: Wednesday, January 27, 2021, 15:20 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+