For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രേക്ക് തീരുന്നു, കോലിപ്പട ക്രിക്കറ്റിലേക്കു മടങ്ങിയെത്തും... ഐസൊലേഷന്‍ ക്യാംപ് ഈ മാസം

ജൂണ്‍ അവസാനത്തോടെയായിരിക്കും ക്യാംപ് ആരംഭിക്കുക

മുംബൈ: കൊറൊണവൈറസ് മൂലമുണ്ടായ നീണ്ട ബ്രേക്കിനു ശേഷം ടീം ഇന്ത്യ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ പടിയെന്നോണം ഐസൊലേഷന്‍ ക്യാംപ് ആരംഭിക്കാനാണ് ബിസിസിഐയുടെ നീക്കം. അതിനു ശേഷമായിരിക്കും താരങ്ങള്‍ പഴയതു പോലെ പരിലീലനത്തിലേക്കു മടങ്ങിയെത്തുന്നത്. ഈ മാസം അവസാനത്തോട ഐസൊലേഷന്‍ ക്യാംപ് ആംരഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നു ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.

1

നിലവില്‍ ബിസിസിഐയുമായി കരാറുള്ള താരങ്ങളായിരിക്കും ഈ ഐസൊലേഷന്‍ ക്യാംപിലുണ്ടായിരിക്കുക. എന്നാല്‍ ഇത് എവിടെ ആയിരിക്കുമെന്നോ, എത്ര ദിവസം നീണ്ടുനില്‍ക്കുമെന്നോയുള്ള കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) പഠിച്ചുകൊണ്ടിരിക്കുകയാണ്. വേദി, യാത്ര തുടങ്ങി ക്യാംപ് ആരംഭിക്കുകയാണെങ്കില്‍ എല്ലാ സാധ്യതകളും ഞങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു പ്രത്യേക വേദിയിലേക്കു എല്ലാ കളിക്കാരെയും എത്തിക്കാന്‍ സാധിക്കുമെന്ന് 100 ശതമാനം ഉറപ്പാവുകയാണെങ്കില്‍ ബിസിസിഐ മുന്നോട്ടു പോവുക തന്നെ ചെയ്യും.

വേദികള്‍ ഏതൊക്കെ ആയിരിക്കണമെന്ന് താല്‍ക്കില ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്‍സിഎയും ഇക്കൂട്ടത്തിലുണ്ട്. മറ്റു ഓപ്ഷനുകളും ചര്‍ച്ച ചെയ്തിരുന്നു. ജൂണ്‍ പകുതിയോടെയോ, മധ്യത്തോടെയോ ക്യാംപ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാനവിലക്കുകള്‍ നീങ്ങുന്നതിനൊപ്പം സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്താല്‍ മാത്രമേ ക്യാംപ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് പകുതി മുതല്‍ ക്രിക്കറ്റ് പൂര്‍ണമായും നിന്നു പോയതിനാല്‍ പല താരങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ചിലര്‍ മാധ്യമപ്രവര്‍ത്തകന്റെ തൊപ്പിയണിഞ്ഞപ്പോള്‍ മറ്റു ചിലര്‍ കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്. രണ്ടു മാസത്തെ ബ്രേക്കിനു ശേഷം വീണ്ടും മല്‍സരച്ചൂടിലേക്കു മടങ്ങിയെത്തുന്നതിന് അരികിലാണ് താരങ്ങള്‍.

2

മുഴുവന്‍ താരങ്ങളും എത്രയും വേഗത്തില്‍ ഗ്രൗണ്ടില്‍ മടങ്ങിയെത്താനും പരിശീലനംെ പുനരാരംഭിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്ന താരങ്ങളാണ് പരിശീലനം നടത്താന്‍ ഇപ്പോള്‍ കൂടുതല്‍ വിഷമിക്കുന്നത്. എന്നാല്‍ ചിലര്‍ക്കൊക്കെ ഓടാനും പുറത്തു വച്ച് ചെറിയ രീതിയിലുള്ള പരിശീലനം നടത്താനുമുള്ള സൗകര്യങ്ങളുണ്ടെന്നും ധുമാല്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിയാണ് ഇന്ത്യ അവസാനമായി കളിച്ചത്. മാര്‍ച്ച് രണ്ടാം വാരം മുതല്‍ ദക്ഷിണാഫ്രിക്കയുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു ഷെഡ്യൂള്‍ ചെയ്തിരുന്നു. മാര്‍ച്ച 12ന് ധര്‍മശാലയില്‍ നടക്കാനിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു കളികളിലും കൊവിഡ്-19ന്റെ വരവോടെ ഉപേക്ഷിക്കുകയായിരുന്നു.

Story first published: Tuesday, June 2, 2020, 15:32 [IST]
Other articles published on Jun 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+