സണ്ണിക്കും രവിശാസ്ത്രിക്കും ധോണിയുടെ ഇരട്ടി ശമ്പളം?
മുംബൈ: ബി സി സി ഐ വഴി ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റരമാര്‍ ആര്? എം എസ് ധോണി? വിരാട് കോലി? സച്ചിന്‍ തെണ്ടുല്‍ക്കര്‍? അല്ല, ഇവരാരുമല്ല. റിട്ടയേര്‍ഡ് താരങ്ങളും പോയകാലത്തെ സൂപ്പര്‍സ്റ്റാറുകളുമായ സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി എന്നിവരാണ് ഈ ഭാഗ്യവാന്മാര്‍.
ധോണിയും കോലിയും വാങ്ങുന്നതിന്റെ ഇരട്ടി ശമ്പളമാണ് സണ്ണി എന്ന് വിളിപ്പേരുള്ള സുനില്‍ ഗാവസ്‌കറിനും രവി ശാസ്ത്രിക്കും ബി സി സി ഐ കൊടുക്കുന്നത്. എങ്ങനെ എന്നല്ലേ. ബി സി സി ഐയുടെ ഔദ്യോഗിക കമന്റേറ്റര്‍മാരാണ് ഇരുവരും. ഇടക്കാല പ്രസിഡണ്ടായും ടീം മെന്ററായും പ്രവര്‍ത്തിക്കുന്നതിനുള്ള കാശ് പുറമെ.
ധോണി, കോലി, ഗാവസ്‌കര്‍, രവിശാസ്ത്രി തുടങ്ങിയവരുടെ വേതനമെത്രെയെന്ന് നോക്കൂ.

സുനില്‍ ഗാവസ്‌കര്‍
ബി സി സി ഐയുടെ ഔദ്യോഗിക കമന്റേറ്റര്‍ ആയ ഗാവസ്‌കറിന് ആ വകയില്‍ കിട്ടുന്നത് നാല് കോടി. ഇടക്കാല പ്രസിഡണ്ടിന്റെ ജോലി ചെയ്ത വകയില്‍ കിട്ടാനിരിക്കുന്നത് 2.37 കോടി.

രവി ശാസ്ത്രി
ഔദ്യോഗിക കമന്റേറ്ററായ ശാസ്ത്രിക്കും നാല് കോടിയാണ് ബി സി സി ഐ ഓരോ വര്‍ഷവും നല്‍കുന്നത്. ടീം മെന്ററായി കൂടെ പോകുന്നതിന് ഏകദേശം രണ്ട് കോടിക്ക് മേലെ വേറെയും.

ധോണി താഴെ
2.59 കോടിയാണ് ബി സി സി ഐ ധോണിക്ക് ഒരുവര്‍ഷം കൊടുക്കുന്ന തുക. റീട്ടെയ്‌നര്‍ ഫീ ആയി 1 കോടിയും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നതിനുളള തുകയാണിത്.

വിരാട് കോലി
വൈസ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് 39 കളികള്‍ക്കായി 2.75 കോടി രൂപയാണ് ബി സി സി ഐ നല്‍കിയത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications