IPL 2021 എപ്പോള്‍ തുടങ്ങും? നിര്‍ണായക സൂചനകള്‍ പുറത്ത്- ഏപ്രില്‍ ആദ്യവാരം പ്രതീക്ഷിക്കേണ്ട
ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ വിജയകരമായി അവസാനിച്ചതോടെ 2021ലെ പുതിയ സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റ് എപ്പോള്‍ ആരംഭിക്കും? ഇത്തവണ ഇന്ത്യ വേദിയാവുമോ? എത്ര ഫ്രാഞ്ചൈസികളുണ്ടാവും? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ആരാധകരുടെ മനസ്സിലുണ്ട്.
ടൂര്‍ണമെന്റ് എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്‍ എപ്പാഴായിരിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്.

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര
ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് ഇന്ത്യ നാട്ടില്‍ ഇംഗ്ലണ്ടുമായി പോരടിക്കുന്നത്. നാലു ടെസ്റ്റുകളിലും അഞ്ച് ടി20കളിലും മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും.
രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം 2021 ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്. മാര്‍ച്ച് എട്ടിനാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്.
തുടര്‍ന്ന് മാര്‍ച്ച് 12 മുതല്‍ 20 വരെ ടി20 പരമ്പര അരങ്ങേറും. അതിനു ശേഷമായിരിക്കും ഏകദിന പരമ്പര. മാര്‍ച്ച് 28ന് ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരം നടക്കും.

താരങ്ങള്‍ക്കു ബ്രേക്ക് നല്‍കും
ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനിച്ചതിനു പിന്നാലെ ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ബിസിസിഐ ശ്രമിക്കാനിടയില്ല. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കുന്നതിനാല്‍ താരങ്ങള്‍ക്കു ചെറിയൊരു ബ്രേക്ക് നല്‍കാന്‍ സാധ്യതയേറെയാണ്. അതിനു ശേഷം മാത്രമേ ഐപിഎല്‍ തയ്യാറെടുപ്പിനു വേണ്ടി താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്കൊപ്പം ചേരുകയുള്ളൂ.
10 ദിവസമെങ്കിലും വിശ്രമം ലഭിച്ചാല്‍ അത് താരങ്ങള്‍ക്കു ഐപിഎല്ലില്‍ പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏപ്രില്‍ തുടക്കത്തില്‍ ഐപിഎല്ലില്‍ ആരംഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

ഏപ്രില്‍ രണ്ടാം വാരം
ഏപ്രില്‍ രണ്ടാം വാരത്തോടെ ഐപിഎല്‍ ആരംഭിക്കാനായിരിക്കും ബിസിസഐയുടെ ശ്രമം. ഇതിന് അനുസരിച്ചായിരിക്കും തയ്യാറെടുപ്പുകളും മല്‍സരക്രമവും തയ്യാറാക്കുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ളള ചരിത്രം നോക്കിയാല്‍ ഏപ്രില്‍ രണ്ടാംവാരത്തോടെയാണ് പലപ്പോഴും തുടങ്ങിയിട്ടുള്ളതെന്നും കാണാന്‍ സാധിക്കും.
ഏപ്രില്‍ 10നു ശേഷം ഐപിഎല്‍ തുടങ്ങുന്നതിനെക്കുറിച്ചായിരിക്കും ഇപ്പോള്‍ ബിസിസിഐ ആലോചിക്കുന്നത്. മെഗാ താരലേലം നടക്കുകയാണെങ്കില്‍ കളിക്കാര്‍ക്കു പുതിയ ടീമംഗങ്ങളുമായി പരിചയപ്പെടാനും കൂടുതല്‍ പരിശീലനം നടത്താനും ഇത് അവസരമൊരുക്കും. അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിന്റെ ഭാഗമാവുമെന്നാണ് സൂചനകള്‍. ഈ മാസം 24ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications