Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കു ശേഷം ഇന്ത്യന്‍ ക്യാപ്റ്റനാര്? അത് റിഷഭ് പന്ത് തന്നെ!- ചൂണ്ടിക്കാട്ടി മുന്‍ പാക് നായകന്‍

1

വിരാട് കോലി യുഗത്തിനു ശേഷം ടീം ഇന്ത്യയെ ആരു നയിക്കും? ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഒരുപിടി യുവതാരങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങി ഈ നിര വലുതാണ്. അതിനിടെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ഭട്ട്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒത്തുകളി വിവാദത്തെ തുടര്‍ന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിട്ട താരമാണ് ഭട്ട്. വിലക്കിനു ശേഷം പേസര്‍ മുഹമ്മദ് ആമിര്‍ പാക് ടീമില്‍ മടങ്ങിയെത്തിയെങ്കിലും ഭട്ടിനു പിന്നീടൊരിക്കലും ദേശീയ ടീമിന്റെ കുപ്പായമണിയാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

 റിഷഭ് പന്ത് പിന്‍ഗാമി

റിഷഭ് പന്ത് പിന്‍ഗാമി

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു ഭട്ട് ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകന്‍ കൂടിയായിരുന്നു റിഷഭ്. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പിന്‍മാറേണ്ടി വന്നതോടെ അദ്ദേഹത്തിനു നറുക്കുവീഴുകയായിരുന്നു. സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു ഡിസി.
റിഷഭിനെക്കുറിച്ച് ബിസിസിഐയ്ക്കു ചില പ്ലാനുകള്‍ ഉണ്ടായിരിക്കാമെന്നും ഇതിനാലാവാം ഐപിഎല്ലില്‍ ഉത്തരവാദിത്വം നല്‍കിയതെന്നും ഭട്ട് അഭിപ്രായപ്പെട്ടു.

 കോലി ചെറുപ്പമാണ്

കോലി ചെറുപ്പമാണ്

റിഷഭിന്റെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോര്‍ഡുകളെക്കുറിച്ച് എനിക്കറിയില്ല. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള പ്രകടനം കണ്ടിരുന്നു. ബിസിസിഐയ്ക്കു ചില ഭാവി പദ്ധതികള്‍ ഉള്ളതിനാലാവാം റിഷഭിന് ഡിസി ഇത്തവണ ക്യാപ്റ്റന്‍സ്ഥാനം നല്‍കിയത്.
കോലി ഇപ്പോഴും ചെറുപ്പം തന്നെയാണ്. അടുത്ത എട്ട്-ഒമ്പത് വര്‍ഷത്തേക്കു അദ്ദേഹം എവിടേക്കും പോകാന്‍ പോവുന്നില്ലെന്നും ഭട്ട് തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

 രോഹിത്തിനെ പുകഴ്ത്തി

രോഹിത്തിനെ പുകഴ്ത്തി

ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ഭട്ട് പുകഴ്ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ജേതാക്കളാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. 2013ലായിരുന്നു റിക്കി പോണ്ടിങിനു പകരം അദ്ദേഹം നായകസ്ഥാനത്തേക്കു വന്നത്.
റിഷഭിനൊപ്പം രോഹിത്തും വളരെ കഴിവുള്ള ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ എനിക്കു അദ്ദേഹത്തെ ഇഷ്ടമാണ്. തന്ത്രപരമായും വളരെ മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

 രഹാനെയുടെതും മികച്ച ക്യാപ്റ്റന്‍സി

രഹാനെയുടെതും മികച്ച ക്യാപ്റ്റന്‍സി

ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെയും ഭട്ട് പ്രശംസിക്കാന്‍ മറന്നില്ല. കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് രഹാനെയായിരുന്നു.
അടുത്തിടെ ഓസ്‌ട്രേലിയയില്‍ രഹാനെയ്ക്കു കീഴില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര ജയിക്കാന്‍ സാധിച്ചു. വളരെ മികച്ച രീതിയിലായിരുന്നു അദ്ദേഹം ഇന്ത്യയെ അവിടെ നയിച്ചത്. തീരുമാനങ്ങളില്‍ വളരെ വ്യക്തതയുള്ള ക്യാപ്റ്റനായിരുന്നു രഹാനെയെന്നും ഭട്ട് നിരീക്ഷിച്ചു.

Story first published: Thursday, May 27, 2021, 11:56 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+