മുംബൈ: വരാനിരിക്കുന്ന യുഎഇ ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കമാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുമെന്നുറപ്പ്. നായകസ്ഥാനത്ത് നിന്ന് വിരാട് കോലി സ്ഥാനം ഒഴിയുന്നതോടെ പുതിയ നായകനെത്തും പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രിയും ടി20 ലോകകപ്പോടെ പടിയിറങ്ങുന്നതിനാല്‍ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ പേരാണ് രവിയുടെ പകരക്കാരനായി ഏറ്റവും ഉയര്‍ന്ന് കേള്‍ക്കുന്നത്.
എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് അനില്‍ കുംബ്ലെയെ പരിഗണിക്കില്ലെന്നും വിദേശ പരിശീലകനെ എത്തിക്കാനാണ് ബിസിസി ഐ ആഗ്രഹിക്കുന്നതുമെന്നാണ് വ്യക്തമാവുന്നത്. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും കുംബ്ലെയെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അനില്‍ കുംബ്ലെക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. അതിനാല്‍ത്തന്നെ ഇന്ത്യ പുതിയ പരിശീലകനെ തേടാനുള്ള സാധ്യതയും കൂടുതലാണ്.
കൂടാതെ പരിശീലകനെന്ന നിലയിലെ അനില്‍ കുംബ്ലെയുടെ റെക്കോഡുകളും അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ വിദേശ പരിശീലകനെ എത്തിക്കാനാണ് ബിസിസി ഐ ആഗ്രഹിക്കുന്നതെന്നാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അനില്‍ കുംബ്ലെ തിരിച്ചുവരാന്‍ ആഗ്രഹിച്ചാല്‍ ബിസിസി ഐയുടെ അംഗങ്ങള്‍ക്കും പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെല്ലാം അത് വളരെ സന്തോഷമുള്ള കാര്യമാണ്.

എന്നാല്‍ നിലവില്‍ ഒരു വിദേശ പരിശീലകനെ പരിഗണിക്കാനാണ് ബിസിസി ഐ ആലോചിക്കുന്നത്. അനില്‍ കുംബ്ലെ പരിശീലകനായെത്തുമ്പോള്‍ ടീമില്‍ പുതുമയില്ല. വിരാട് കോലിയും രോഹിത്തും ഉള്‍പ്പെടുന്ന പഴയ താരങ്ങള്‍ത്തന്നെയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ത്തന്നെ എന്തിനാണ് മടങ്ങിവരുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ദാദയാണ് കുംബെയുടെ പേര് ആദ്യം നിര്‍ദേശിച്ചത്. ചില ഒഫീഷ്യല്‍സ് അതില്‍ താല്‍പ്പര്യക്കുറവ് വ്യക്തമാക്കിയിരുന്നു'-ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.
അനില്‍ കുംബ്ലെ മടങ്ങിയെത്തിയാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമായേക്കും. നിലവില്‍ കോലി-രോഹിത് ശര്‍മ അഭിപ്രായഭിന്നത് ശക്തമാണെന്നാണ് വിവരം. വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകസ്ഥാനം രാജിവെച്ചത്. ഈ അവസരത്തില്‍ കുംബ്ലെ വീണ്ടും തിരിച്ചെത്തുന്നതോട് വിരാട് കോലിക്ക് എതിര്‍പ്പുണ്ടാവും. അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കോലിക്ക് സാധിക്കാതെ വരുന്നതോടെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ അത് കാരണമാവും.
IPL 2021: സഞ്ജുവിന്റെ ഫോമില്‍ ദ്രാവിഡാവും ഏറ്റവും ഹാപ്പി, കാരണം മുന്‍ താരം പറയുന്നു
കൂടാതെ 2015ന് ശേഷം ഇന്ത്യക്ക് വിദേശ പരിശീലകനുണ്ടായിട്ടില്ല. അവസാനമായി ഡുക്കാന്‍ ഫ്‌ളെച്ചറാണ് ഇന്ത്യയെ പരിശീലിപ്പിച്ച വിദേശി. ഇന്ത്യന്‍ താരങ്ങളും അല്‍പ്പം പുതുമ ആഗ്രഹിക്കുന്നതിനാല്‍ ഇനിയും ഇന്ത്യക്കാരനെത്തന്നെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കുന്നതാവും നന്നാവുക. ധോണിയുടെ വിരമിക്കലിന് ശേഷം കൃത്യമായി പറഞ്ഞാല്‍ 2013 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ ഐസിസി കിരീടം നേടിയിട്ടില്ല. വിദേശ പരിശീലകനെത്തിയാല്‍ ഇന്ത്യയുടെ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യ പരിഗണിച്ചിരുന്ന മറ്റൊരാള്‍ വിവിഎസ് ലക്ഷ്മണാണ്. എന്നാല്‍ അദ്ദേഹവും മുഖ്യ പരിശീലകനാവാന്‍ വിമുഖത അറിയിച്ചിട്ടുണ്ട്. നിലവില്‍ അവതാരകനാനും നിരൂപകനായും സജീവമായുള്ള ലക്ഷ്മണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തിന്റെയും ഭാഗമാണ്. 'വിവിഎസ് ലക്ഷ്മണെയും ഈ സ്ഥാനത്തേക്ക് ലഭിക്കില്ല.എന്തായാലും ഒരു മാസത്തോളം ശേഷിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വരുന്ന ദിവസങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം. അനില്‍ കുംബ്ലെയുടെ പരിശീലകനെന്ന നിലയിലെ റെക്കോഡുകളും അത്ര മികച്ചതല്ല. പഞ്ചാബ് കിങ്‌സിന്റെ ഐപിഎല്ലിലെ അവസ്ഥ നോക്കൂ'-ബിസിസി ഐ വൃത്തം കൂട്ടിച്ചേര്‍ത്തു.