Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൂര്‍ണമെന്റ് ഉപേക്ഷിക്കില്ല, അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തയ്യാറെന്ന് ഗാംഗുലി

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകി ഐപിഎല്‍ റദ്ദാക്കില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു. ഇതേക്കുറിച്ചു ബിസിസിഐയില്‍ അംഗമായ എല്ലാ അസോസിയേഷനുകള്‍ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ganguly

ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐ. ഇതിനു വേണ്ടി എല്ലാ സാധ്യതകളും പരിശോധിക്കും. ഇനി കാണികണില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താനും ബിസിസിഐ ഒരുക്കമാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈ വര്‍ഷമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു. അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ വിശദമാക്കി.

ipl

എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നത് ബിസിസിഐയ്ക്കു തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഐസിസി തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പിന്റെ വിധി അടുത്ത മാസം തീരുമാനിക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ച വിന്‍ഡോയായിരിക്കും അത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. എന്നാല്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തിലേക്കു ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ ആദ്യം തീരുമാനിച്ചു. എന്നാല്‍ രാജ്യത്തു ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Thursday, June 11, 2020, 9:03 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+