Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് മാറ്റിയതോടെ ഐപിഎല്ലിന്റെ വഴി ക്ലിയര്‍, ഒരേയൊരു തടസ്സം മാത്രം!

മുംബൈ: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2022ലേക്കു ഐസിസി മാറ്റി വച്ചതോടെ ഐപിഎല്ലിന്റെ 13ാം സീസണിന്റെ വഴി ക്ലിയര്‍ ആയിരിക്കുകയാണ്. ബിസിസിഐ നേരത്തേ പ്ലാന്‍ ചെയ്തതു പോലെ തന്നെ യുഎഇയില്‍ ആയിരിക്കും ടൂര്‍ണമെന്റ്. സപ്തംബര്‍ 26ന് 13ാം സീസണ്‍ ആരംഭിക്കുകയെന്ന പ്ലാനിങുമായാണ് ബിസിസിഐ മുന്നോട്ടു പോവുന്നത്. എന്നാല്‍ ഐപിഎല്‍ ഉറപ്പിക്കണമെങ്കില്‍ ഒരൊറ്റ കാര്യം കൂടി ബിസിസിഐയ്ക്കു ശേഷിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അംഗീകാരമാണിത്.

1

സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ചാല്‍ മാത്രമേ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ ബിസിസിഐയ്ക്കു കഴിയുകയുള്ളൂ. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു നേടിയെടുക്കാനായിരിക്കും ബിസിസിഐയുടെ ശ്രമം. അതിനു ശേഷമായിരിക്കും മല്‍സരക്രമവും വേദിയുമെല്ലാം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സപ്തംബര്‍ അവസാന വാരം ആരംഭിച്ച് നവംബര്‍ ആദ്യവാരം അവസാനിക്കുന്ന രീതിയിലാണ് ബിസിസിഐ ടൂര്‍ണമെന്റ് പ്ലാന്‍ ചെയ്യുന്നത്. മുഴുവന്‍ മല്‍സരങ്ങളും യുഎഇയില്‍ തന്നെയായിരിക്കും.

യുഎഇയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ബിസിസിഐ അനുമതി തേടുമെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. ഐപിഎല്ലിനു വേദിയാവാന്‍ യുഎഇ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ക്കു നന്നായറിയാം. നേരത്തേ 2014ല്‍ ഐപിഎല്ലിന്റെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ ഇത്തവണ എന്തൊക്കെയാണ് വേണ്ടത് എന്നതിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെന്നും പട്ടേല്‍ പറഞ്ഞു.

ഐപിഎല്ലിന്റെ ഭരണസമിതി യോഗം ഈയാഴ്ച ചേരുമെന്നാണ് സൂചന. ഈ യോഗത്തില്‍ ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാവും. കൃത്യമായ പ്ലാന്‍ തയ്യാറാക്കിയ ശേഷമായിരിക്കും ഇത് സര്‍ക്കാരിന്റെ അനുമതിക്കു വേണ്ടി സമര്‍പ്പിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ ഭരണസമിതിയുടെ യോഗം ചേരും. അടുത്ത പ്ലാന്‍ എന്തായിരിക്കുമെന്ന് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഭരണസമിതിയില്‍ അംഗമായ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

2

ഐപിഎല്ലിനു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു കുറച്ചു ആഴ്ചകള്‍ നീളുന്ന പരിശീലന ക്യാംപ് സംഘടിപ്പിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലായിരിക്കും ക്യാംപ് എന്നാണ് സൂചനകള്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയെയും ദുബായിയെയും പരിശീലന ക്യാംപിന്റെ വേദിയായി ബിസിസിഐ പരിഗണിച്ചിരുന്നു. ഒടുവിലാണ് അഹമ്മദാബാദില്‍ ക്യാംപ് സംഘടിപ്പിക്കുകയെന്ന തീരുമാനത്തിലേക്കു ബിസിസിഐ എത്തിച്ചേര്‍ന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലിന്റെ പുതിയ സീസണ്‍ നവംബര്‍ 14ന് ദീപാവലിയോട് അടുപ്പിച്ച് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അടുത്ത ഭരണസമിതി യോഗം ചര്‍ച്ച ചെയ്‌തേക്കും. പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ നെറ്റ്‌വര്‍ക്കാണ് നേരത്തേ ഈ ആവശ്യമുന്നയിച്ചത്.

Story first published: Tuesday, July 21, 2020, 8:58 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+