Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അടുത്ത ഐപിഎല്ലും വിമാനം കയറുമോ? യുഎഇയ്ക്കു വീണ്ടും സാധ്യത, പ്രഖ്യാപനം 18ന് ശേഷം

ഐപിഎല്ലിന്റെ 13ാം സീസണ്‍ വരാനിരിക്കുന്ന സീസണും വിമാനം കയറുമോ? കൊവിഡ് മഹാമാരിയുയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ യുഎഇയിലെ മൂന്നു വേദികളിലായി നടത്തിയത്. ഇത്തവണയും ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുമോയെന്ന കാര്യത്തില്‍ 100 ശതമാനവുമുറപ്പില്ല. സാഹചര്യം അനുകൂലമല്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റ് രാജ്യത്തിനു പുറത്തു വച്ച് നടക്കും. യുഎഇയെ ബാക്കപ്പ് വേദിയായി ബിസിസിഐ കണ്ടുവച്ചിട്ടുണ്ട്.

അടുത്ത ഐപിഎല്ലും വിമാനം കയറുമോ? UAEയ്ക്കു സാധ്യത | Oneindia Malayalam
1

ഫെബ്രുവരി 18ന് ചെന്നൈയില്‍ ഐപിഎല്ലിന്റെ താരലേലം നടക്കുന്നുണ്ട്. ലേലത്തിനു ശേഷം മാത്രമേ ടൂര്‍ണമെന്റിന്റെ വേദിയെ സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ബിസിസിഐ എല്ലാ ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്. 18നു ശേഷം മാത്രമേ ഔദ്യോഗികമായി വേദി പ്രഖ്യാപിക്കുകയുള്ളൂ.

ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. എന്നാല്‍ യാത്ര, താമസമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. യുഎഇയില്‍ കഴിഞ്ഞ തവണ വിജയകരമായി ടൂര്‍ണമെന്റം സംഘടിപ്പിച്ചതിനാല്‍ അവിടെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. കഴിഞ്ഞ സപ്തംബറില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ഹോസ്റ്റിങ് കരാറും ധാരണാപത്രവും ബിസിസിഐ ഒപ്പുവച്ചിരുന്നതായും ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.

സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഒന്നും തള്ളിക്കളയാനാവില്ല. യുഎഇ ഇത്തവണയും ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുണ്ട്. ഫ്രാഞ്ചൈസികളുമായി വേദിയെക്കുറിച്ച് ബിസിസിഐ ഇനിയും ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

Story first published: Thursday, January 28, 2021, 13:21 [IST]
Other articles published on Jan 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+