Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ല്‍ ഐപിഎല്‍ അടിമുടി മാറും, 10 ടീമുകള്‍ക്കു ബിസിസിഐയുടെ അംഗീകാരം

അഹമ്മദാബാദ്: 2022ലെ ഐപിഎല്ലില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐയുടെ പച്ചക്കൊടി. അഹമ്മദാബാദില്‍ നടന്ന ബിസിസിഐയുടെ 89ാമത് വാര്‍ഷിക പൊതു യോഗത്തിലാണ് ഇതിനു ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. പുതുതായി രണ്ടു ടീമുകളെ കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നു അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തില്‍ ബിസിസഐ ഈ ശുപാര്‍ശ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

1

2028ലെ ഒളിംപിക്‌സില്‍ മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ഐസിസിയുടെ നീക്കത്തിന് പിന്തുണ നല്‍കാന്‍ ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ തുടര്‍ന്നു ആഭ്യന്തര ക്രിക്കറ്റിലെ ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുരുഷ, വനിതാ താരങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ ധാരണയായി. ബിസിസിഐയുടെ വൈസ് പ്രസിഡന്റായി വെറ്ററന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജീവ് ശുക്ല വാര്‍ഷിക യോഗത്തില്‍ ഔദ്യോഗികരമായി ചുമതലയേറ്റെടുത്തു.

ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആയി മാറുന്നതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം രണ്ടര മാസത്തോളമായി വര്‍ധിക്കും. നിലവില്‍ 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇതോടെ 94 മല്‍സരങ്ങളുണ്ടാവുകയും ചെയ്യും. ഇതു ഐസിസിയുടെ അന്താരാഷ്ട്ര ഷെഡ്യൂളിനെയാകെ തകിടം മറിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം അവസാനം വരെയുണ്ടാവുമോയെന്നതും ചോദ്യ ചിഹ്നമാണ്. മല്‍സരങ്ങള്‍ വര്‍ധിക്കുന്നതോടെ വരുമാനവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്കു ബ്രോഡ്കാസ്റ്റര്‍മാരുമായി ചര്‍ച്ച നടത്തേണ്ടി വരും. നിലവില്‍ 2018-22 വരെ 60 മല്‍സരങ്ങള്‍ വീതമുള്ള ഐപിഎല്ലിനായി 16,347.5 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്കു നല്‍കിയിരിക്കുന്നത്. 22ല്‍ മല്‍സരങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ തുകയും സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയ്ക്കു നല്‍കേണ്ടി വരും.

ഐപിഎല്ലിന്റെ 14ാം സീസണ്‍ 2021 ഏപ്രിലായിരിക്കും നടക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ വേദിയെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊവിഡ് മഹാമാരിയുടെ അപ്പോഴത്തെ സാഹചര്യം പരിഗണിച്ചാവും വേദിയെക്കുറിച്ച് ബിസിസിഐ പ്രഖ്യാപിക്കുക. ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നു നേരത്തേ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.

2

ഈ വര്‍ഷത്തെ ഐപിഎല്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നു യുഎഇയിലേക്കു മാറ്റിയിരുന്നു. ഒരു ഘട്ടത്തില്‍ ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റി വച്ചതോടെ ഈ വിന്‍ഡോയില്‍ ബിസിസിഐ ഐപിഎല്‍ സംഘടിപ്പിക്കുകയായിരുന്നു. കാണികളില്ലാതെയാണ് യുഎഇയില്‍ മുഴുവന്‍ മല്‍സരങ്ങളും നടന്നതെങ്കിലും ടൂര്‍ണമെന്റ് വന്‍ വിജയമായി മാറിയിരുന്നു.

2022ലെ ഐപിഎല്ലില്‍ അരങ്ങേറുന്ന രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെ ആയിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരു ഫ്രാഞ്ചൈസി അഹമ്മദാബാദില്‍ നിന്നാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയെങ്കയും ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി രംഗത്തുണ്ടെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദാനി ഗ്രൂപ്പിന്റെ ഐപിഎല്‍ പ്രവേശനം ഇതാദ്യമാണെങ്കിലും ഗോയെങ്ക ഗ്രൂപ്പ് നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന ടീമിന്റെ ഉടമളായിരുന്നു അവര്‍.

വാതുവയ്പ്പ് വിവാദത്തിലകപ്പെട്ടു ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കു രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ടപ്പോള്‍ 2016, 17 സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ച ടീമകളിലൊന്നായിരുന്നു പൂനെ ജയന്റ്‌സ്. മറ്റൊരു ഫ്രാഞ്ചൈസി ഗുജറാത്ത് ലയണ്‍സായിരുന്നു. വിലക്കിനു ശേഷം 2018ല്‍ സിഎസ്‌കെയും രാജസ്ഥാനും ഐപിഎല്ലില്‍ തിരികെയെത്തിയത്തോടെ ഈ രണ്ടു ഫ്രാഞ്ചൈസികളും ഇല്ലാതാവുകയും ചെയ്തു.

Story first published: Thursday, December 24, 2020, 16:35 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+