ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ വാര്‍ഷിക കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. നേരത്തേയുണ്ടായിരുന്ന നാലു കാറ്റഗറികള്‍ ഇപ്പോള്‍ മൂന്നാക്കി ചുരുക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. തലപ്പത്തുണ്ടായിരുന്ന ഡ്രേഡ് എ പ്ലസ് കരാറാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. പകരം ഇനി ഗ്രേഡ് എ, ഗേഡ് ബി, ഗ്രേഡ് സി എന്നിവ മാത്രമേ ഉണ്ടാവുകയുള്ളൂ.
നേരത്തേ ഗ്രേഡ് എ പ്ലസിലുള്‍പ്പെട്ട ഇതിഹാസ താരങ്ങളും മുന്‍ ക്യാപ്റ്റന്‍മാരുമായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പുതിയ കരാറില്‍ തിരിച്ചടി നേരിട്ടു. ഇരുവരെയും ഗ്രേഡ് ബിയിലേക്ക് തരം താഴ്ത്തിയിരിക്കുകയാണ്. രണ്ടു പേരും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂയെന്നതാണ് ഇതിനു കാരണം.

ബിസിസിഐയുടെ പുതിയ കരാറില്‍ നിന്നും ചില വമ്പന്‍ കളിക്കാര്‍ ഒഴിവാക്കപ്പെട്ടതായി കാണാം. ഇതില്‍ എടുത്തു പറയേണ്ടത് സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി വാര്‍ഷിക കരാറില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെട്ടുവെന്നതാണ്. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും ഏറെക്കുറെ അവസാനിച്ചെന്നു കരുതേണ്ടിവരും.
ഈ വര്‍ഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തുകയും ഇപ്പോള്‍ ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ ഇഷാന്‍ കിഷനും കരാറിന്റെ ഭാഗമല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലെന്ന കാരണത്താലാണ് അദ്ദേഹം അവഗണിക്കപ്പട്ടത്.
ഷമിയെ കൂടാതെ നേരത്തേ കരാറിലുള്‍പ്പെട്ട ശേഷം ഇപ്പോള്‍ പുറത്താക്കപ്പെട്ട മറ്റു താരങ്ങള്‍ പേസര്‍ മുകേഷ് കുമാര്‍, മധ്യനിര ബാറ്റര്‍മാരാട സര്‍ഫറാസ് ഖാന്‍, രജത് പാട്ടിധാര്‍ എന്നിവരുമാണ്.
ഗ്രേഡ് എ
ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് എ
വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ് യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍
ഗ്രേഡ് എ
അക്‌സര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ, സായ് സുദര്‍ശന്‍, രവി ബിഷ്‌ണോയ്, റുതുരാജ് ഗെയ്ക്വാദ്.