Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനി എട്ടല്ല, ഒമ്പത് ടീമുകള്‍, ഒരു ടീം ഉടന്‍...

മുംബൈ: ഐപിഎല്ലിലേക്ക് പുതിയൊരു ഫ്രാഞ്ചൈസി കൂടി വരുന്നു. അടുത്ത സീസണ്‍ മുതല്‍ പുതിയൊരു ഫ്രാഞ്ചൈസിയെ കൂടി ഉള്‍പ്പെടുത്തി ഐപിഎല്ലിനെ കൂടുതല്‍ വിപുലീകരിക്കാന്‍ ബിസിസിഐയുടെ നീക്കം. നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലിലുള്ളത്. അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളാക്കാനായിരുന്നു നേരത്ത ബിസിസിഐയുടെ ശ്രമം.

ipl trophy

അടുത്ത വര്‍ഷം ഐപിഎല്ലില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി ഉണ്ടാവും. 2022 വരെ ഇതേ രീതിയില്‍ തന്നെയായിരിക്കും ടൂര്‍ണമെന്റ്. ഈ ഘടന ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍സ് പോഗ്രോമിനെ (എഫ്ടിപി) ബാധിക്കില്ല. ഐപിഎല്ലില്‍ 76 മല്‍സരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ബിസിസിഐയ്ക്കു സാധിക്കുകയും ചെയ്യും. 2023ല്‍ പുതിയ എഫ്ടിപി വരുന്നതു വരെ ഒമ്പത് ടീമുകളേ ഐപിഎല്ലിലുണ്ടാവുകയുള്ളൂ. അതിനു ശേഷമായിരിക്കും 10 ടീമുകളാക്കി വര്‍ധിപ്പിക്കുകയെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഏകദേശം 2000 കോടിയായിരിക്കും പുതിയ ഫ്രാഞ്ചൈസിയുടെ അടിസ്ഥാന വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.1 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ നിന്നും പുതിയ ഫ്രാഞ്ചൈസിയുണ്ടാവാനാണ് ഏറ്റവുമധികം സാധ്യതയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story first published: Thursday, November 21, 2019, 15:37 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+