ടീം സെലക്ഷനെച്ചൊല്ലി കോലിയും രോഹിത്തും തമ്മില്‍ ഭിന്നത, ഇടപെടാന്‍ ബിസിസിഐ
ലോകകപ്പ് സെമിയിലെ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയോ? ഇന്ത്യന്‍ ക്യാംപില്‍ ടീം സെലക്ഷനെച്ചൊല്ലി നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും രണ്ടു തട്ടിലാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെടാന്‍ ബിസിസിഐ ഒരുങ്ങുന്നു. ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുകയാണ് ബോര്‍ഡ്.

ലോകകപ്പ് അവസാനിച്ചു. ഇനി മുന്നോട്ടുള്ള പരമ്പരകളില്‍ കോലിക്കും രോഹിത്തിനും നായക പദവി വീതിച്ചു നല്‍കാനാണ് ബിസിസിഐ നീക്കം നടത്തുന്നത്. 50 ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെയും ടെസ്റ്റ് മത്സരങ്ങള്‍ക്ക് വിരാട് കോലിയെയും നായകനാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നു.
ക്രിക്കറ്റില്‍ നായക സ്ഥാനം പങ്കുവെയ്ക്കുന്ന പതിവ് പൊതുവേ ഇന്ത്യയ്ക്കില്ല. എന്നാല്‍ ഒരുകാലത്ത് ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനില്‍ കുംബ്ലൈയെയും പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മഹേന്ദ്ര സിങ് ധോണിയെയും ബിസിസിഐ നായകരായി നിയോഗിച്ചിരുന്നു.

നിലവില്‍ ടീമിലെ പല മേഖലകളിലും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അടുത്ത ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം. ഏകദിന മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെ നായകനാക്കി മാറ്റത്തിന് തുടക്കമിടാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.

നേരത്തെ, ടീമിനകത്ത് കോലിക്കും രോഹിത്തിനും വെവ്വേറെ ഗ്രൂപ്പുകളുണ്ടെന്നാണ് ടീമിലെ ഒരു താരത്തെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം വാര്‍ത്ത പുറത്തുവിട്ടത്. പരിശീലകന്‍ രവി ശാസ്ത്രിയുമായി ചേര്‍ന്ന് കോലി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു. കോലിയുടെ ഗുഡ്ബുക്കില്‍ പേരില്ലാത്തവര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനമില്ല. ടീമിലെ പല താരങ്ങള്‍ക്കും ഇക്കാര്യത്തില്‍ കടുത്ത അസംതൃപ്തിയുണ്ട്.

വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ നായകനെതിരെ ആരോപണങ്ങള്‍ ഗുരുതരമാണ്. എന്തായാലും സുപ്രീം കോടതി നിയമിച്ച സമിതിക്ക് മുന്നില്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്.
ലോകകപ്പില്‍ കുല്‍ദീപ് യാദവിനെക്കാള്‍ അവസരം യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചതും അമ്പാട്ടി റയിഡുവിന് ടീമില്‍ ഇടം ലഭിക്കാഞ്ഞതും കോലിക്കെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കോലിയുടെ രീതികളുമായി പൊരുത്തുപ്പെടുക ബുദ്ധിമുട്ടാണെന്ന് മുന്‍പ് അനില്‍ കുംബ്ലൈ അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications