രഹാനെയും ഇഷാന്തും കരാറിന് പുറത്തേക്ക്, സൂര്യയെ കാത്ത് 'ബംബര്‍', വമ്പന്‍ മാറ്റം വരുന്നു

മുംബൈ: ബിസിസി ഐയുടെ പുതിയ കേന്ദ്ര കരാറിന്റെ സമയമായിരിക്കുകയാണ്. വമ്പന്‍ മാറ്റങ്ങള്‍ കരാറില്‍ വരുത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പല സീനിയര്‍ സൂപ്പര്‍ താരങ്ങളുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ബിസിസി ഐ. ഇതോടെ പുതിയ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെ സമീപകാലത്തായി മികവ് കാട്ടുന്ന പുതിയ താരങ്ങള്‍ക്കെല്ലാം കരാറില്‍ ഉയര്‍ച്ചയുണ്ടായേക്കുമെന്നാണ് വിവരം.
ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങള്‍ക്കും കരാറില്‍ വലിയ ഇടിവുണ്ടായേക്കും. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ആര്‍ക്കൊക്കെ കരാറില്‍ നേട്ടമുണ്ടാവും ആര്‍ക്കൊക്കെ നഷ്ടമുണ്ടാവുമെന്ന് പരിശോധിക്കാം.

രഹാനെയും സാഹയും പുറത്തേക്ക്
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിന്ന് അജിന്‍ക്യ രഹാനെക്കും വൃദ്ധിമാന്‍ സാഹക്കും കരാര്‍ നഷ്ടമായേക്കുമെന്നാണ് വിവരം. രഹാനെ ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനാണ്. മധ്യനിരയിലെ വിശ്വസ്തനായിരുന്ന രഹാനെയെ മോശം ഫോമിനെത്തുടര്‍ന്നാണ് ഇന്ത്യ തഴഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചെങ്കിലും വലിയ പ്രകടനം കാഴ്ചവെക്കാനാവാതെ വന്നതോടെ രഹാനെയെ ഇന്ത്യ കരാറില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയേയും ഇന്ത്യ കരാറില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ഇന്ത്യ ടെസ്റ്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ പരിഗണിക്കുമ്പോള്‍ രണ്ടാം നമ്പര്‍ താരമായി കെ എസ് ഭരത്തിനെയാണ് ഇന്ത്യ ഇപ്പോള്‍ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ സാഹയെ കരാറില്‍ നിന്ന് ഒഴിവാക്കിയേക്കും.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഇഷാന്ത് ശര്‍മയും പുറത്താവും
പേസ് നിരയില്‍ നിന്ന് കരാര്‍ നഷ്ടമാവുക ഇഷാന്ത് ശര്‍മക്കാവും. സീനിയര്‍ പേസര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന താരമാണ്. വിദേശ പിച്ചുകളില്‍ ബൗണ്‍സുകളിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ് ഇഷാന്ത്. എന്നാല്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്ന സാഹചര്യത്തില്‍ ഇഷാന്തിനെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇഷാന്തിനെ കരാറില്‍ നിന്ന് ബിസിസി ഐ പുറത്താക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. അതേ സമയം ഉമേഷ് യാദവ് തുടര്‍ന്നേക്കും.

സൂര്യകുമാര്‍ യാദവ് നേട്ടമുണ്ടാക്കിയേക്കും
നിലവില്‍ ഇന്ത്യയുടെ സി കാറ്റഗറിയിലാണ് സൂര്യകുമാര്‍ യാദവുള്ളത്. ഒരു കോടി രൂപയാണ് സൂര്യകുമാറിന് കരാര്‍ പ്രകാരം ലഭിക്കുന്നത്. എന്നാല്‍ സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെക്കുന്നത്. അവസാന ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സൂര്യകുമാര്‍ കൈയടി നേടുന്നത്. അനായാസം സിക്‌സര്‍ നേടുന്ന സൂര്യക്ക് കരാറില്‍ വലിയ നേട്ടമുണ്ടാക്കാനായേക്കും. എ ഗ്രേഡിലേക്ക് സൂര്യ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യ. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന ശുബ്മാന്‍ ഗില്ലിനും കരാറില്‍ ഉയര്‍ച്ചയുണ്ടാകും. ഗ്രേഡ് ബിയിലേക്ക് ശുബ്മാന്‍ ഉയരുമെന്നാണ് വിവരം.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

കരാര്‍ പ്രതിഫലം എങ്ങനെ?
ബിസിസി ഐയുടെ ഏറ്റവും ഉയര്‍ന്ന കരാര്‍ ഗ്രേഡ് എ പ്ലസാണ്. ഏഴ് കോടിയാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുക. നിലവില്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ എന്നിവരാണ് എപ്ലസ് കാറ്റഗറിയിലുള്ളത്. എ കാറ്റഗറിയില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരാണുള്ളത്. ചേതേശ്വര്‍ പുജാര, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഗ്രേഡ് ബിയിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications