Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ, ഹര്‍ദിക്കിനും പുജാരക്കും രഹാനെക്കും വന്‍ തിരിച്ചടി

1

മുംബൈ: ബിസിസിയുടെ പുതിയ കരാറില്‍ ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും ഹര്‍ദിക് പാണ്ഡ്യക്കും തിരിച്ചടി. മോശം ഫോമിലായിരുന്ന പുജാരയും രഹാനെയും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രതീക്ഷക്കൊത്ത് ഉയരാനാവാതിരുന്ന രഹാനെയും പുജാരയും നിലവില്‍ രഞ്ജി ട്രോഫി കളിക്കുകയാണ്. ഇരുവരെയും പൂര്‍ണ്ണമായും കൈവിടാന്‍ ബിസിസി ഐ തയ്യാറായില്ലെങ്കിലും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയിരിക്കുകയാണ്. ഇതോടെ ഇരുവരുടെയും പ്രതിഫലം കുറയും.

ഗ്രേഡ് എയില്‍ അഞ്ച് കോടിയാണ് ഇരുവര്‍ക്കും വാര്‍ഷിക വരുമാനമായി ലഭിച്ചിരുന്നത്. എന്നാല്‍ ബിയിലേക്ക് തരം താഴ്ത്തിയതോടെ ഇനി മൂന്ന് കോടിയായും പ്രതിഫലം ലഭിക്കുക. വാര്‍ഷിക കരാറില്‍ നിന്ന് ഇരുവരേയും പുറത്താക്കാതിരുന്നതോടെ തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ടെന്ന് കൂടിയാണ് ബിസിസി ഐ വ്യക്തമാക്കുന്നത്.

1

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും വലിയ നഷ്ടമാണ് നേരിട്ടത്. എ ഗ്രേഡില്‍ അഞ്ച് കോടി പ്രതിഫലം വാങ്ങിച്ചിരുന്ന താരം നിലവില്‍ ഗ്രേഡ് സിയിലേക്കാണെത്തിയിരിക്കുന്നത്. ഇത് പ്രകാരം ഒരുകോടി രൂപ മാത്രമാവും ഹര്‍ദിക്കിന് പ്രതിഫലമായി ലഭിക്കുക. 2021ലെ ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക്കിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണ് ഈ തരം താഴ്ത്തലെന്ന് പറയാം.

സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവരും ഗ്രേഡ് സീയിലേക്ക് എത്തിപ്പെട്ടു. മൂന്ന് പേരും നിലവിലെ ഇന്ത്യയുടെ നിര്‍ണ്ണായക ഘടകങ്ങളല്ല. ഭുവിയെ പരിമിത ഓവറിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. ധവാന് ഏകദിനത്തില്‍ മാത്രം അവസരം നല്‍കുമ്പോള്‍ ഉമേഷ് യാദവ് ടെസ്റ്റ് ടീമിലും ഉള്‍പ്പെടും. ഇരുവരും ഒരു കാലത്ത് ഇന്ത്യയുടെ മുഖ്യ താരങ്ങളായിരുന്നു.

2

സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ വിരമിക്കല്‍ വിവാദങ്ങള്‍ സജീവമായിരിക്കെ അദ്ദേഹം സി ഗ്രേഡില്‍ ഉള്‍പ്പെട്ടു. ഒരു കോടിയാണ് അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുക. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരേ സാഹ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹത്തെ സി ഗ്രേഡില്‍ നിലനിര്‍ത്തപ്പെട്ടു എന്നതാണ് ശ്രദ്ധേയ കാര്യം.

3

സമീപകാലത്തായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം തിളങ്ങുന്ന സൂര്യകുമാര്‍ യാദവ് ആദ്യ കരാര്‍ നേടിയെടുത്തു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ താരമായ സൂര്യ പരിമിത ഓവറില്‍ വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ്. അതേ സമയം മോശം ഫോമിലുള്ള കുല്‍ദീപ് യാദവിന് കരാര്‍ ലഭിച്ചില്ല. യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഇഷാന്‍ കിഷനു കരാറില്‍ നിന്ന് തഴയപ്പെട്ടു എന്നതാണ് മറ്റൊരു കൗതുകം. ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഗ്രേഡ് ബിയിലേക്കുയര്‍ന്നു.

4

ഗ്രേഡ് എ പ്ലസില്‍ ഏഴ് കോടി പ്രതിഫലം ലഭിക്കുക മൂന്ന് പേര്‍ക്കാണ്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഈ ടോപ് കരാറിലുള്ളത്. ഗ്രേഡ് എയില്‍ അഞ്ച് കോടി പ്രതിഫലം അഞ്ച് പേര്‍ക്കാണ് ലഭിക്കുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയിലുള്ളത്. ഗ്രേഡ് ബിയില്‍ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ എന്നിവരാണുള്ളത്.

5

ഒരു കോടി പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് സിയില്‍ ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശുബ്മാന്‍ ഗില്‍, ഹനുമ വിഹാരി, യുസ് വേന്ദ്ര ചഹാല്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹാര്‍ എന്നിവരാണുള്ളത്.

Story first published: Thursday, March 3, 2022, 8:40 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+