Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം: ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു... രോഹിത് തിരിച്ചെത്തി, ധവാന്‍ പുറത്ത്

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ വച്ച് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാറ്റങ്ങളുമായാണ് 18 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിലേക്ക് ഇന്ത്യ തിരിച്ചുവിളിച്ചിട്ടുണ്ട്. രോഹിതിനു പുറമേ മുരളി വിജയ്, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ എന്നിവരെയും ടീമിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് ടീമിലെ സ്ഥാനം നഷ്ടമായി.

ബുംറയെയും ഭുവനേശ്വറിനെയും തിരിച്ചെത്തിച്ചത് തങ്ങളുടെ മിടുക്കെന്ന് വിന്‍ഡീസ് കോച്ച്
യുവതാരങ്ങളായ റിഷഭ് പന്ത്, പൃഥി ഷാ, കുല്‍ദീപ് യാദവ്, ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി എന്നിവരും 18 അംഗ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. വിരാട് കോലി തന്നെയാണ് ഇന്ത്യയെ നയിക്കുക.

rohit-sharma

ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, റിഷഭ് പന്ത്, പാര്‍ഥീവ് പട്ടേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രിത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Story first published: Saturday, October 27, 2018, 9:58 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+