For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ താരങ്ങള്‍ക്ക് പരിശീലന ക്യാംപ് വേണ്ട, പദ്ധതിയില്‍ മാറ്റങ്ങളുമായി ബിസിസിഐ

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഷട്ടര്‍ വീണ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയാണ്. മിക്ക ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പുതിയ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. താരങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തി വ്യത്യസ്തമായ രീതിയില്‍ പരിശീലനം ചിട്ടപ്പെടുത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഇത് പ്രകാരം കരാറിലുള്ള പ്രമുഖ താരങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ല. ബാക്കിയുള്ള താരങ്ങള്‍ക്കാവും പരിശീലനം നല്‍കുക. അതും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് ഉള്ളില്‍നിന്നുമായിരിക്കുമെന്നുമാണ് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു. മെയ് 31വരെയാണ് ഈ നിയന്ത്രണം. വിമാന സര്‍വീസുകള്‍ പുനര്‍ ആരംഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളാല്‍ എല്ലാ താരങ്ങള്‍ക്കും പരിശീലനത്തിന് എത്തുക എളുപ്പമുള്ള കാര്യമല്ല.

താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം വീടുകള്‍ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോലി ടെറസില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മറ്റ് താരങ്ങളെല്ലാംതന്നെ വീടുകളില്‍ പരിശീലനം നടത്തുന്നുണ്ട്. ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ എതിരാളി ശ്രീലങ്കയാണ്. ജൂണില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മത്സരങ്ങള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ളി ഡി സില്‍വ വ്യക്തമാക്കി. ജൂണില്‍ ബംഗ്ലാദേശ് ശ്രീലങ്കയില്‍ പര്യടനം നടത്തുന്നുണ്ട്.കൊറോണ വൈറസ് അത്ര ശക്തമായി ബാധിക്കാത്ത രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക.

bcci

കോലിയെ കണ്ടുപഠിക്കണം, അദ്ദേഹം വന്ന വഴി മറന്നിട്ടില്ല; വാനോളം പുകഴ്ത്തി ചാഹല്‍
നേരത്തെ ഐപിഎല്‍ ശ്രീലങ്കയില്‍വെച്ച് നടത്താനും ബിസിസിഐ ആലോചിച്ചിരുന്നു. ഇന്ത്യയില്‍ നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുക സാധ്യമല്ല. വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും പോകുന്നതിനും നിയന്ത്രണമുള്ളതാണ് പ്രധാന തടസം. കൂടാതെ മറ്റ് രാജ്യങ്ങളിലും യാത്രാവിലക്ക് നിലനില്‍ക്കുന്നു. ഐപിഎല്‍ ഏത് വിധേനയും നടത്താന്‍ ബിസിസി ശക്തമായി ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ മുടങ്ങിയാല്‍ ഏകദേശം 4000 കോടിരൂപ ബിസിസി ഐക്ക് നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് ഗാംഗുലി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താനുള്ള ആലോചന ബിസിസി ഐക്ക് ഇപ്പോഴുമുണ്ടെന്നാണ് വിവരം. കൊറോണ വൈറസിനെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് മൈതാനങ്ങള്‍ക്ക് ഷട്ടറിട്ടത്. ഇതോടെ മിക്ക രാജ്യങ്ങളുടെയും മത്സര ക്രമീകരണങ്ങള്‍ തെറ്റി. ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Story first published: Monday, May 18, 2020, 17:25 [IST]
Other articles published on May 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+