Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ കണ്ടുപഠിക്കണം, അദ്ദേഹം വന്ന വഴി മറന്നിട്ടില്ല; വാനോളം പുകഴ്ത്തി ചാഹല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍.ഒരാള്‍ കോലിയുടെ ഗുണങ്ങളുടെ 30 ശതമാനമെങ്കിലും എത്തിയാല്‍ അത് മതിയെന്നാണ് ചാഹല്‍ അഭിപ്രായപ്പെട്ടത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലും കോലിക്ക് ഒപ്പമാണ് ചാഹല്‍ കളിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി കോലിക്കൊപ്പം കളിക്കുകയാണ്. ഇത്രയും നാളത്തെ അദ്ദേഹത്തെ കണ്ടതില്‍ നിന്ന് മനസിലാക്കിയത് കോലിയുടെ എളിമ സ്വഭാവമാണ്. എത്രത്തോളം വലിയ താരമായെന്നും എത്ര ആരാധകരുണ്ടെന്നുള്ളതൊന്നും കോലിയെ ബാധിക്കാറില്ല. അദ്ദേഹം എപ്പോഴും താഴ്മയോടെ പെരുമാറാനാണ് ശ്രമിക്കാറ്.എല്ലാവരെയും കോലി ചേര്‍ത്തുപിടിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചാഹല്‍ പറഞ്ഞു.

1

കോലിയുടെ ഫിറ്റ്‌നസിനെക്കുറിച്ചും ചാഹല്‍ പ്രതികരിച്ചു.അദ്ദേഹം ജിമ്മിനെ ഇഷ്ടപ്പെടുന്ന താരമാണ്. കോലി ശരീരത്തെ മാറ്റിയെടുക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. 18-19 വയസുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തെ കാണുന്നതാണ്. 2012-13 എത്തിയപ്പോഴേക്കും കോലിയുടെ ശരീരത്തിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും ചാഹല്‍ അഭിപ്രായപ്പെട്ടു. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരിലൊരാളായ ചാഹല്‍ 52 ഏകദിനത്തില്‍ നിന്ന് 91 വിക്കറ്റും 42 ടി20യില്‍ നിന്ന് 55 വിക്കറ്റും 84 ഐപിഎല്ലില്‍ നിന്ന് 100 വിക്കറ്റും നേടിയിട്ടുണ്ട്. കോലിയുടെ വിശ്വസ്തന്മാരില്‍ ഒരാളാണ് ചാഹല്‍. 2014 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ കോലിയുടെയൊപ്പം ചാഹലുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണില്‍ തുടരുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സജീവമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ചാഹലായിരുന്നു.

2

സൂപ്പര്‍ താരങ്ങളെയടക്കം ട്രോളുന്നതില്‍ മുന്‍പന്തിയിലായിരുന്നു ചാഹല്‍.ചാഹലിന്റെ വീഡിയോ ലൈവുകള്‍ കൂടിയപ്പോള്‍ പ്രതികരിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ രംഗത്തെത്തിയിരുന്നു. ഇനിയും സോഷ്യല്‍ മീഡിയയില്‍ വെറുപ്പിച്ചാല്‍ ബ്ലോക്ക് ചെയ്യുമെന്നാണ് ഗെയ്ല്‍ ചാഹലിനോട് പറഞ്ഞത്. കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയേയും ചാഹല്‍ ട്രോളിയിരുന്നു. യുവതാരം ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടതാണ് സംഭവത്തിന്റെ തുടക്കം. നിന്റെ ഏത് കാര്യത്തിനും കൂടെയുണ്ടാകും എന്ന ക്യാപ്ഷനോടെയാണ് ചാഹല്‍ ഈ ചിത്രം ഇന്‍സ്റ്റയിലിട്ടത്. ആലിംഗനം ചെയ്യുന്ന ഇമോജിയും ഇതിനൊപ്പമുണ്ടായിരുന്നു. ഇത് കണ്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം നീ നിന്റെ കാര്യം നോക്കെന്ന് കമന്റ് ചെയ്തു.

3

രോഹിതിന്റെ ട്രോളിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി ചാഹലെത്തി. ഭയ്യാ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. അസൂയപ്പെടേണ്ട, അടുത്തത് നിങ്ങള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യാം എന്നാണ് ചാഹല്‍ മറുപടി നല്‍കിയത്. ഇതിനിടെ ശ്രേയസ് അയ്യര്‍ തീപ്പൊരി മറുപടിയെന്ന് സൂചിപ്പിച്ച് തീയുടെയും ലൗവിന്റെയും ഇമോജി കമന്റ് ചെയ്തു. ഇരുവരുടേയും നര്‍മ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തു. നിരവധി ആരാധകരാണ് ഇതിന് കമന്റുമായെത്തിയത്. ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ താരങ്ങള്‍ വീടുകളില്‍ പരിശീലനം പുനരാരംഭിച്ചു. ഘട്ടം ഘട്ടമായി ടീമിന്റെ നെറ്റ്‌സ് പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. കോലിയും രോഹിതും മുംബൈയിലാണുള്ളത്. കഴിഞ്ഞ ദിവസം കോലി ടെറസില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.

Story first published: Monday, May 18, 2020, 11:50 [IST]
Other articles published on May 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+