'വന്‍മതിലിനു' മുന്നില്‍ തല കുനിച്ച് ബിസിസിഐയും... കളിക്കളത്തിന് അകത്തും പുറത്തും ഹീറോ
ദില്ലി: താന്‍ കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും ഹീറോയാണെന്ന് മുന്‍ ഇതിഹാസവും ഇപ്പോള്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് തെളിയിച്ചു.
ദ്രാവിഡിന്റെ പരിശീലന മികവില്‍ അടുത്തിടെ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. കിരീടനേട്ടത്തിനു ശേഷം ദ്രാവിഡിനും സംഘത്തില്‍ പെട്ട എല്ലാവര്‍ക്കും ബിസിസിഐ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നേരത്തേ പ്രഖ്യാപിച്ചത്
ദ്രാവിഡിന് 50 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു 30 ലക്ഷം രൂപയും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കു 20 ലക്ഷം വീതവുമാണ് ബിസിസിഐ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ തനിക്ക് കൂടുതലും കോച്ചിങ് സംഘത്തില്‍ പെട്ട മറ്റുള്ളവര്‍ക്കു കുറഞ്ഞ തുക നല്‍കുന്നതും ദ്രാവിഡിനെ ചൊടിപ്പിച്ചിരുന്നു.

മുഴുവന്‍ ക്രെഡിറ്റും തനിക്കു വേണ്ട
എല്ലാവര്‍ക്കും ഒരേ തുക തന്നെ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു ദ്രാവിഡ് ബിസിസിഐക്കു കത്ത് നല്‍കുകയും ചെയ്തിരുന്നു. ദ്രാവിഡിന്റെ ഈ ആവശ്യമാണ് ബിസിസിഐ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

25 ലക്ഷം രൂപ വീതം
പുതിയ തീരുമാനപ്രകാരം ദ്രാവിഡിനും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കും ഒരേ തുക തന്നെ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. ദ്രാവിഡ് ഉള്‍പ്പെടെ സംഘത്തിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതമാണ് ഇനി നല്‍കുക.

ബിസിസിഐ പറയുന്നത്
ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ ദ്രാവിഡ് അസന്തുഷ്ടനായിരുന്നുവെന്ന് ഒരു ബിസിസിഐ അംഗം പറയുന്നു. തനിക്കു മറ്റുള്ള കോച്ചിങ് സ്റ്റാഫുമാരേക്കാള്‍ കൂടുതല്‍ തുക നല്‍കാനുള്ള തീരുമാനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
കോച്ചിങ് സംഘത്തില്‍ പെട്ടവര്‍ക്കെല്ലാം ഒരേ തുക തന്നെ നല്‍കാന്‍ തനിക്കു പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ് തുക വെട്ടിക്കുറയ്ക്കാമെന്ന ദ്രാവിഡിന്റെ നിര്‍ദേശം തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും ബിസിസിഐ ബോര്‍ഡ് അംഗം വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications