Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

BBL: 'എന്തൊരടി', റെക്കോഡ് പ്രകടനവുമായി മാക്‌സ്‌വെല്‍, 64 പന്തില്‍ 154*, ആര്‍സിബിയും ഹാപ്പി

1

മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ഞെട്ടിച്ച് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍. മെല്‍ബണ്‍ സ്റ്റാര്‍സ് ഓപ്പണറായ മാക്‌സ് വെല്‍ വെടിക്കെട്ട് സെഞ്ച്വറിയോടെയാണ് ആരാധകരുടെ കണ്ണ് തള്ളിപ്പിച്ചത്. തുടക്കം മുതല്‍ തല്ലിക്കളിച്ച മാക്‌സ് വെല്‍ 64 പന്തുകള്‍ നേരിട്ട് 154 റണ്‍സാണ് പുറത്താവാതെ അടിച്ചെടുത്തത്. ഒരു ഘട്ടത്തിലും ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതിരുന്ന മാക്‌സ് വെല്‍ ബിബിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 22 ഫോറും നാല് സിക്‌സും പറത്തിയ മാക്‌സ് വെല്‍ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് സെഞ്ച്വറി നേടുന്നത്.

മാര്‍ക്കസ് സ്റ്റോയിനിസ് 2020ല്‍ കുറിച്ച 147* റണ്‍സിന്റെ റെക്കോഡാണ് മാക്‌സ് വെല്‍ മറികടന്നത്. 130* റണ്‍സുമായി മാത്യു വേഡാണ് മൂന്നാം സ്ഥാനത്ത്. ഈ റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളവരും നോട്ടൗട്ടായിരുന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. 41 പന്തിലാണ് മാക്‌സ് വെല്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബിബിഎല്ലിലെ വേഗ സെഞ്ച്വറിയില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ മാക്‌സ് വെല്ലിനായി. 2014ല്‍ 39 പന്തില്‍ ഈ നേട്ടത്തിലെത്തിയ ക്രയ്ഗ് സിമ്മണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്.

1

തന്റെ 100ാം മത്സരത്തിലാണ് മാക്‌സ് വെല്ലിന്റെ ഈ വെടിക്കെട്ട് പ്രകടനം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിബിഎല്ലില്‍ 100 മത്സരം പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് മാക്‌സ് വെല്‍. 118 മത്സരം കളിച്ച ഡാനിയല്‍ ക്രിസ്റ്റ്യനാണ് മുന്നില്‍. 108 മത്സരം കളിച്ച ജൊനാതന്‍ വെല്‍സും 107 മത്സരം കളിച്ച ബെന്‍ കട്ടിങ്ങും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. തന്റെ 100ാം ബിബിഎല്‍ മത്സരത്തില്‍ ഇത്തരമൊരു വെടിക്കെട്ട് നടത്താനായതാണ് ഈ പ്രകടനത്തെ എന്നെന്നും ഓര്‍മ്മിപ്പിക്കുന്നത്.

ബിബിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മെല്‍ബണ്‍ സ്റ്റാര്‍സ് കുറിച്ചത്. ടോസ് നേടിയ ഹോബര്‍ട്ട് ഹ്യൂറിക്കന്‍സ് മെല്‍ബണ്‍ സ്റ്റാര്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ കുറച്ച് ഓവറുകളില്‍ നിന്ന് തന്നെ വ്യക്തമായി. ടീമിന്റെ നായകന്‍ കൂടിയായ മാക്‌സ് വെല്‍ 240.62 സ്‌ട്രൈക്കറേറ്റിലാണ് ബാറ്റ് വീശിയത്. ജോ ക്ലര്‍ക്ക് (18 പന്തില്‍ 35), നിക്ക് ലാക്രിന്‍ (7 പന്തില്‍ 3) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയപ്പോള്‍ നാലാമനായി ക്രീസിലെത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസ് (31 പന്തില്‍ 75*) ബാറ്റിങ് വെടിക്കെട്ടാണ് തീര്‍ത്തത്. നാല് ഫോറും ആറ് സിക്‌സും സ്‌റ്റോയിനിസിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

2

ആറ് എക്‌സ്ട്രാസും ലഭിച്ചതോടെ രണ്ട് വിക്കറ്റിന് 273 എന്ന റെക്കോഡ് സ്‌കോറാണ് 20 ഓവറില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് നേടിയത്. നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത സന്ദീപ് ലാമിച്ചാനെയാണ് കൂടുതല്‍ തല്ലുവാങ്ങിയത്.ജോഷ് ഖാന്‍ രണ്ട് ഓവറില്‍ 40 റണ്‍സാണ് വഴങ്ങിയത്. ജോര്‍ദാന്‍ തോംസനും ജോഷ് ഖാനും ഓരോ വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഹോബര്‍ട്ടിനായി ബെന്‍ മക്ഡിമോര്‍ട്ട് (33 പന്തില്‍ 55) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് 36 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാത്ത ഹോബര്‍ട്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മെല്‍ബണിനായി ബ്രോഡി കൗഫ് മൂന്നും ബ്യൂ വെബ്സ്റ്റര്‍, ടോമോ കോനല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

3

മാക്‌സ്‌വെല്ലിന്റെ ഈ ബാറ്റിങ് വെടിക്കെട്ട് ആര്‍സിബിക്കും സന്തോഷം നല്‍കുന്നു. ഇത്തവണ ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് മാക്‌സ്‌വെല്‍. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് പോലും മാക്‌സ് വെല്ലിനെ പരിഗണിക്കാന്‍ സാധ്യത കാണുന്നുണ്ട്. ലഖ്‌നൗ സ്വന്തമാക്കിയ മാര്‍ക്കസ് സ്റ്റോയിനിസും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

Story first published: Thursday, January 20, 2022, 9:50 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+