Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ ദയനീയ പ്രകടനം, കളിക്കളത്തില്‍ ആകെ മാറും! മുന്‍ ഇതിഹാസത്തെക്കുറിച്ച് മോറെ

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കറെക്കുറിച്ച് അദ്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായ കിരണ്‍ മോറെ. നെറ്റ്‌സില്‍ താന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോശം താരം ഗവാസ്‌കറാണെന്നു മോറെ വെളിപ്പെടുത്തി. ഇതേ ഗവാസ്‌കര്‍ തന്നെയാണ് കളിക്കാനിറങ്ങായില്‍ റണ്‍സ് അടിച്ചെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് ക്ലബ്ബിലെത്തിയ താരമാണ് ഗവാസ്‌കര്‍. 125 ടെസ്റ്റുകളില്‍ നിന്നും 34 സെഞ്ച്വറികളടക്കം 10,122 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

1

കരിയറില്‍ നാലു വര്‍ഷം മാത്രമേ മോറെ ഗവാസ്‌കറിനൊപ്പം കളിച്ചിട്ടുള്ളൂ. ആ സമയങ്ങളില്‍ നെറ്റ്‌സില്‍ ഗവാസ്‌കറുടെ ബാറ്റിങ് കണ്ടപ്പോള്‍ അദ്ഭുതം തോന്നിയിട്ടുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. താന്‍ കണ്ടവരില്‍ വച്ച് നെറ്റ്‌സില്‍ ഏറ്റവും മോശം പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ഗവാസ്‌കര്‍. നെറ്റ്‌സില്‍ അദ്ദേഹം പരിശീലനം നടത്തുകയാണെന്നു പോലും നമുക്കു തോന്നില്ല. നാളെ ടെസ്റ്റ് കളിക്കാന്‍ തയ്യാറെടുക്കുന്ന ഗവാസ്‌കറാണോ ഇതെന്നു നമുക്കു തോന്നും. എന്നാല്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ ഗവാസ്‌കര്‍ മറ്റൊരാളാണ്.

നെറ്റ്‌സില്‍ കണ്ടയാളെയല്ല കളിക്കളത്തില്‍ നമുക്ക് കാണാനാവുക. നെറ്റ്‌സില്‍ ഗവാസ്‌കര്‍ ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ എങ്ങെയാണ് അദ്ദേഹം മല്‍സരത്തില്‍ റണ്‍സെടുക്കുകയെന്ന് പോലും നമുക്ക് തോന്നിപ്പോവും. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ മല്‍സരത്തില്‍ ഗവാസ്‌കറുടെ ബാറ്റിങ് കണ്ടാല്‍ വൗയെന്നു (wow) പറഞ്ഞുപോവുമെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

2

ഏകാഗ്രതയായിരുന്നു ഗവാസ്‌കറിന് ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനം. അവിശ്വസനീയ ഏകാഗ്രതയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെതായ പ്രത്യേക സോണിലേക്കു മാറിക്കഴിഞ്ഞാല്‍ പിന്നീട് ആര്‍ക്കും അദ്ദേഹത്തിന് അടുത്തെത്താന്‍ കഴിയില്ല. നിങ്ങളെ അദ്ദേഹം ശ്രദ്ധിക്കുകയുമില്ല. നിങ്ങള്‍ ഗവാസ്‌കറിന് അടുത്ത് നിന്ന് സംസാരിക്കുയോ നൃത്തം ചെയ്യുകയോ ചെയ്താലും അദ്ദേഹം അതൊന്നും ശ്രദ്ധിക്കില്ല. ക്രിക്കറ്റില്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും മോറെ അഭിപ്രായപ്പെട്ടു.

വളരെ അച്ചടക്കമുള്ള താരമായിരുന്നു ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ വെസ്റ്റ് സോണിനു വേണ്ടി ഒരുപാട് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ചിരുന്നു. വാംഖഡെയില്‍ നടന്ന ഒരു ടെസ്റ്റ് മല്‍സരം ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് 30-40 റണ്‍സിന് സുനില്‍ പുറത്തായി. ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ഗ്ലൗസുകള്‍ വലിച്ചെറിഞ്ഞ വിക്കറ്റ് നഷ്ടായതിന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. റണ്ണെടുക്കാതെയോ 10 റണ്‍സിനോ പുറത്തായാലും സുനിലിന് അത്ര കുഴപ്പമില്ല. എന്നാല്‍ ഒരു മണിക്കൂറിലേറെ ക്രീസില്‍ ചെലവഴിച്ച് മോശമല്ലാത്ത തുടക്കം ലഭിച്ച ശേഷം പുറത്താവുന്നത് അദ്ദേഹം വെറുത്തിരുന്നുവെന്നും മോറെ അഭിപ്രായപ്പെട്ടു.

Story first published: Saturday, July 4, 2020, 13:29 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+