സെഞ്ച്വറി വീരന്‍മാര്‍... 11 രാജ്യങ്ങള്‍ക്കെതിരേ മൂന്നക്ക സ്‌കോര്‍!! നേടിയത് മൂന്നു പേര്‍ മാത്രം
ദില്ലി: ട്വന്റി20 വരുന്നതു വരെ ക്രിക്കറ്റിലെ ഏറ്റവും ആകര്‍ഷകരമായ ഫോര്‍മാറ്റ് ഏകദിനമായിരുന്നു. അഞ്ചു ദിവസം നീണ്ട ടെസ്റ്റിന്റെ വിരസത മാറ്റി കൂടുതല്‍ കാണികളെ ക്രിക്കറ്റിലേക്കു കൊണ്ടുവന്നത് ക്രിക്കറ്റാണ്. ഇപ്പോള്‍ ട്വന്റി20യുടെ വരവോടെ ഏകദിനത്തിന്റെ ഗ്ലാമര്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഏകദിന ക്രിക്കറ്റിനെ എഴുതിത്തള്ളാനാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്ന 12 രാജ്യങ്ങള്‍ക്കു ഇപ്പോള്‍ ഏകദിനത്തിലും അംഗത്വമുണ്ട്.
ഏകദിനത്തില്‍ ബാറ്റിങിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വെല്ലാന്‍ മറ്റൊരാളില്ല. 49 സെഞ്ച്വറികാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത്. ഏകദിനത്തില്‍ 11 വ്യത്യസ്ത ടീമുകള്‍ക്കെതിരേ സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച മൂന്നു താരങ്ങള്‍ മാത്രമാണുള്ളത്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)
സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമായ ഇന്ത്യയുടെ സ്വന്തം സച്ചിന്‍ 11 രാജ്യങ്ങള്‍ക്കെതിരേ ഏകദിനത്തില്‍ സെഞ്ച്വറി നേടിയവരുടെ നിരയിലുണ്ട്. ഈ നേട്ടം ആദ്യമായി കൈവരിച്ച താരവും സച്ചിന്‍ തന്നെയാണ്. 2012ല്‍ ധക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരേ 114 റണ്‍സെടുത്തതോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ റെക്കോര്‍ഡിട്ടത്.
ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, കെനിയ, നമീബിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ക്കെതിരേയായിരുന്നു സച്ചിന്റെ സെഞ്ച്വറി നേട്ടങ്ങള്‍.

ഹാഷിം അംല (ദക്ഷിണാഫ്രിക്ക)
ദക്ഷിണാഫ്രിക്കയുടെ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഹാഷിം അംലയാണ് 11 ടീമുകള്‍ക്കെതിരേ മൂന്നക്കം തികച്ച മറ്റൊരു മിന്നുംതാരം. സച്ചിനു ശേഷം ഈ റെക്കോര്‍ഡിനൊപ്പമെത്തിയ താരവും അംല തന്നെ. ഇതുവരെ 164 ഏകദിന മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 26 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
2015ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിനത്തില്‍ 159 റണ്‍സെടുത്തതോടെയാണ് അംല സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയത്. ഐറിഷ് ടീമിനെതിരേ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ഹോളണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നീ ടീമുകള്‍ക്കെതിരേയാണ് അംല സെഞ്ച്വറി നേടിയിട്ടുള്ളത്.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും ഈ അപൂര്‍വ്വനേട്ടത്തിന് ഉടമയാണ്. 2017ലാണ് സച്ചിനും അംലയ്ക്കുമൊപ്പം സെഞ്ച്വറി ക്ലബ്ബില്‍ ഗെയ്‌ലും അംഗമായത്. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ യുഎഇയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ 11ാം സെഞ്ച്വറി. കളിയില്‍ 91 പന്തില്‍ നിന്നും ഗെയ്ല്‍ 123 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, കെനിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്‌വെ, യുഎഇ എന്നിവര്‍ക്കെതിരേയാണ് ഗെയ്ല്‍ സെഞ്ച്വറി കണ്ടെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications