
2004ലെ സംഭവം
2004ല്‍ ചണ്ഡീഗഡില്‍ വച്ചായിരുന്നു ആദ്യമായി ധോണിയെ നേരിട്ടു കണ്ടത്. മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ജലന്ധറിലെ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ വരികയും ചെയ്തു. അന്നു ധോണി തന്റെ വീട്ടിലായിരുന്നു താമസിച്ചത്. അദ്ദേഹം വന്ന കാര്യം ഭാര്യ മഞ്ജു കോലിയോടു താന്‍ പറഞ്ഞപ്പോള്‍ ആരാണ് എംഎസ് ധോണിയെന്നായിരുന്നു അവളുടെ ചോദ്യം. തൊട്ടടുത്ത ദിവസം ധോണിയെ കണ്ടപ്പോള്‍ ഭാര്യയുടെ വാക്കുകള്‍ കേട്ട് രാത്രിയില്‍ മണിക്കൂറുകളോളം തനിക്കു ഉറക്കം വന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് സോമി ഒരു ദേശീയ മാധ്യമത്തോടു മനസ്സ് തുറന്നു.
2005-06ലെ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനനത്തിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. അന്നത്തെ പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ ധോണി 219 റണ്‍സെടുത്തിരുന്നു. കന്നി ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം അന്ന് അവിടെ കുറിച്ചിരുന്നു.

ധോണി രാത്രിയില്‍ വിളിച്ചു
സംഭവം നടന്ന് കുറച്ചു മാസങ്ങള്‍ക്കു കഴിഞ്ഞ് പാകിസ്താനെതിരേ സെഞ്ച്വറി നേടിയ ശേഷം ധോണി ഞങ്ങളെ ഒരു ദിവസം രാത്രി 11 മണിക്കു ഫോണില്‍ വിളിച്ചിരുന്നു. ഭാര്യയ്ക്കു ഒന്നു ഫോണ്‍ കൊടുക്കാമോയെന്നും അദ്ദേഹം തന്നോടു ചോദിച്ചു.
ആന്റി, ഞാന്‍ ധോണിയാണെന്നായിരുന്നു അദ്ദേഹം ഭാര്യയോടു പറഞ്ഞത്. മോനെ, ഇപ്പോള്‍ ധോണിയാരാണെന്ന് ഈ ലോകത്തിനു മുഴുവന്‍ അറിയാമെന്നായിരുന്നു അപ്പോള്‍ ഭാര്യയുടെ മറുപടിയെന്നും സോമി പറയുന്നു.

ധോണി-ബിഎഎസ് ബന്ധം
22 വര്‍ഷത്തെ പഴക്കമാണ് ധോണിയും ബിഎഎസ് ബ്രാന്‍ഡും തമ്മിലുള്ളത്. 17ാം വയസ്സിലായിരുന്നു ധോണിയുടെ ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ബിഎഎസ് ഏറ്റെടുക്കുന്നത്. ധോണിയുടെ സുഹൃത്തായിരുന്ന പരംജീത്ത് സിങായിരുന്നു ഇതിനു കാരണം. ധോണിയുടെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന അദ്ദേഹമാണ് സോമിയെ പറഞ്ഞു വിശ്വസിപ്പിച്ച് ബിഎഎസ് സ്‌പോണ്‍സര്‍ഷിപ്പ് താരത്തിനു നേടിക്കൊടുത്തത്.
ആറു മാസത്തോളമെടുത്താണ് ധോണി ആരാണെന്നും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചും പരംജീത്ത് സിങ് തന്നെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് 1998 ഫെബ്രുവരിയില്‍ ധോണിക്കു താന്‍ കിറ്റുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഈ ബന്ധം 22 വര്‍ഷം പിന്നിടുകയാണെന്നും സോമി വ്യക്തമാക്കി.


Click it and Unblock the Notifications











