Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സി വൃക്കരോഗത്തിന് ചികിത്സയില്‍, ബാഴ്‌സയ്ക്ക് ആശങ്ക വേണ്ട!

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വൃക്കരോഗത്തിന് ചികിത്സ. കിഡ്‌നി സ്‌റ്റോണാണ് താരത്തിന് വിനയായിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് മെസ്സിക്ക് ആദ്യമായി കിഡ്‌നി സ്റ്റോണിന്റെ പ്രശ്‌നം അനുഭവപ്പെട്ടത്. ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും മെസ്സിക്ക് ഇത് കാരണം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ കിഡ്‌നി സ്‌റ്റോണ്‍ മെസ്സിയെ വീണ്ടും അലട്ടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കാരണം തിങ്കളാഴ്ച മെസ്സി പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇന്ന് (ചൊവ്വാഴ്ച) മെസ്സി കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍ വലിയ പ്രശ്‌നമൊന്നും കണ്ടില്ലെങ്കില്‍ മെസി ബുധനാഴ്ച ബാഴ്‌സയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്.

കളി വലന്‍സിയയ്‌ക്കെതിരെ

കളി വലന്‍സിയയ്‌ക്കെതിരെ

സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയയ്‌ക്കെതിരാണ് ബാഴ്‌സയുടെ അടുത്ത കളി. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ല എന്നും മെസ്സി ബുധനാഴ്ച കളിക്കാനിറങ്ങും എന്നും പ്രതീക്ഷിച്ചിപ്പാണ് ബാഴ്‌സ ആരാധകര്‍.

ഞായറാഴ്ച കളിച്ചു

ഞായറാഴ്ച കളിച്ചു

ഞായറാഴ്ച ലെ വാന്റയ്‌ക്കെതിരെ 90 മിനുട്ടും മെസ്സി കളിച്ചിരുന്നു. ഈ മത്സരം ബാഴ്‌സ 2-0 ന് ജയിക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച മെസ്സി പരിശീലനത്തിന് എത്തിയിരുന്നില്ല

ഫോമിലാണ് മെസി

ഫോമിലാണ് മെസി

സ്പാനിഷ് ലാ ലിഗയില്‍ 17കളികളില്‍ നിന്നായി 12 ഗോളുകളാണ് ഈ സീസണില്‍ മെസിയുടെ സമ്പാദ്യം. കിഡ്‌നി സ്‌റ്റോണ്‍ കാരണം മെസ്സിക്ക് കൂടുതല്‍ കളികള്‍ നഷ്ടമാകില്ല എന്നാണ് അറിയുന്നത്

ബാഴ്‌സ ഒന്നാമത്

ബാഴ്‌സ ഒന്നാമത്

22കളികളില്‍ 17 ജയവുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സയിപ്പോള്‍. 54 പോയിന്റ്. 51 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡും 50 പോയിന്റുമായി റിയല്‍ മാഡ്രിഡും പിന്നാലെയുണ്ട്.

Story first published: Tuesday, February 9, 2016, 11:45 [IST]
Other articles published on Feb 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+