Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരേ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം; വില്ല്യംസിന് സെഞ്ച്വറി നഷ്ടം

ധക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 236 റണ്‍സെന്ന നിലയിലാണ്. സീന്‍ വില്ല്യംസിന്റേയും (88) ക്യാപ്റ്റന്‍ ഹാമില്‍റ്റണ്‍ മസ്‌കഡാസയുടേയും (52) അര്‍ധസെഞ്ച്വറികളാണ് സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കിയത്.

സെഞ്ച്വറിക്ക് 12 റണ്‍സ് അകലെവച്ച് വില്ല്യംസിനെ മഹ്മൂദുല്ലയുടെ ബൗളിങില്‍ മെഹ്ദി ഹസന്‍ മിറാസ് പിടികൂടുകയായിരുന്നു. 173 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതായിരുന്നു വില്ല്യംസിന്റെ ഇന്നിങ്‌സ്. 105 പന്ത് നേരിട്ട മസ്‌കഡാസയുടെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ പീറ്റര്‍ മൂറിനൊപ്പം (37*) റെഗിസ് ചാക്കാബ്‌വയാണ് (20*) ക്രീസില്‍. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം രണ്ടും അബു ജയേദ്, നാസ്മുല്‍ ഇസ്ലാം, മഹ്മൂദുല്ല എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

seanwilliams

മല്‍സരത്തില്‍ ഇരു ടീമിലും രണ്ട് വീതം താരങ്ങള്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ബംഗ്ലാദേശിനായി ആരിഫുല്‍ ഹഖും നാസ്മുല്‍ ഇസ്ലാമും സിംബാബ്‌വെയ്ക്കായി ബ്രണ്ടന്‍ മാവുറ്റയും വെല്ലിങ്ടണ്‍ മസ്‌കഡാസയുമാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

പുതിയ പരിശീലകനെ നിയമിച്ചതിന് പിന്നാലെ സെവാഗ് കിങ്‌സ് ഇലവന്‍ വിട്ടു

Story first published: Sunday, November 4, 2018, 10:32 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+