For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൊമിനുലും മുഷ്ഫിഖുറും രക്ഷകരായി, സെഞ്ച്വറിത്തിളക്കം; രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍

ധക്ക: സിംബാബ്‌വെയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശ് മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 303 റണ്‍സെന്ന മികച്ച നിലയിലാണ്. ഒരുഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശ് നാലാം വിക്കറ്റില്‍ മൊമിനുല്‍ ഹഖിന്റേയും (161) മുഷ്ഫിഖുര്‍ റഹീമിന്റേയും (111*) തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ശക്തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു.

മൂന്നിന് 26 റണ്‍സെന്ന നിലയില്‍ നിന്ന് ടീം സ്‌കോര്‍ 292 റണ്‍സാക്കിയാണ് നാലാം വിക്കറ്റ് സഖ്യം പിരിഞ്ഞത്. 266 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ബംഗ്ലാദേശ് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്.

mushfiqur

ഈ സഖ്യം പിരിഞ്ഞതോടെ ഒന്നാംദിനത്തിലെ അവസാന ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ബംഗ്ലാദേശിന് നഷ്ടമായി. 247 പന്തില്‍ 19 ബൗണ്ടറിയുള്‍പ്പെടുന്നതാണ് മൊമിനുലിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 231 പന്ത് നേരിട്ട മുഷ്ഫിഖുറിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പെട്ടിരുന്നു. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മുഷ്ഫിഖുറിനൊപ്പം സ്‌ട്രൈക്ക് ലഭിക്കാതെ ക്യാപ്റ്റന്‍ മഹ്മൂദുല്ലയാണ് ക്രീസില്‍. സിംബാബ്‌വെയ്ക്കായി കെയ്ല്‍ ജാര്‍വിസ് മൂന്നും തെന്‍ഡയ് ചറ്റാര, ഡൊണാള്‍ഡ് ടിറിപാനോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓസീസ് ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം; ഇത്തവണ വില്ലന്‍ ആദം സാംപ, കുടുങ്ങുമോ?

Story first published: Sunday, November 11, 2018, 16:53 [IST]
Other articles published on Nov 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+