Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനിശ്ചിതത്വം നീങ്ങി... ടീം ഇന്ത്യ ഒരുങ്ങിക്കോ, ബംഗ്ലാ കടുവകള്‍ വരും, സമരം പിന്‍വലിച്ചു

ധാക്ക: ഇന്ത്യയും ബംഗ്ലാദശും തമ്മില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങി. ബംഗ്ലാദേശ് ദേശീയ ടീം ആരംഭിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചതോടെയാണ് പരമ്പര നടക്കുമെന്ന് ഉറപ്പായത്. വിവിധ ആവശ്യങ്ങളുന്നയിച്ച് ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെ കീഴില്‍ ബംഗ്ലാദേശ് ടീം നടത്തിക്കൊണ്ടിരിക്കുന്ന സമരമാണ് ഒത്തുതീര്‍പ്പായത്. ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ ബംഗ്ലാദേശ് ടീം കളിക്കുമെന്ന് ഉറപ്പായി.

മൂന്നു ടി20കളിലും രണ്ടു ടെസ്റ്റുകളിലുമാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. നവംബര്‍ മൂന്നിന് നടക്കുന്ന ടി20യോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക.

ചര്‍ച്ച വിജയകരമെന്ന് ഷാക്വിബ്

ചര്‍ച്ച വിജയകരമെന്ന് ഷാക്വിബ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന ബംഗ്ലാ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്‍ വ്യക്തമാക്കി. നല്ല രീതിയിലാണ് ചര്‍ച്ച അവസാനിച്ചത്.
എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ഞങ്ങള്‍ പൂര്‍ണമായി ഹാപ്പിയാവുകയുള്ളൂ. സമരം ഞങ്ങള്‍ പിന്‍വലിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ എല്ലാവരും ദേശീയ ക്യാംപില്‍ തിരിച്ചെത്തുമെന്നും ഷാക്വിബ് അറിയിച്ചു.

വേതനമുയര്‍ത്തണം

വേതനമുയര്‍ത്തണം

സമരത്തില്‍ ബംഗ്ലാദേശ് ടീം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വേതനം വര്‍ധിപ്പിക്കണമെന്നതായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളുടെയും ദേശീയ ടീമിനായി കളിക്കുന്ന താരങ്ങളുടെയും പ്രതിഫലം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ബോര്‍ഡിനു മുന്നില്‍ താരങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. കൂടാതെ ഫ്രാഞ്ചൈസി രീതിയിലുള്ള ബംഗ്ലാദേശ് പ്രീമിയര്‍ലീഗ് പുനരാരംഭിക്കണമെന്നും നിലവിലെ ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷനെ പിരിച്ചുവിടണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.

വിലക്ക് പിന്‍വലിക്കണം

വിലക്ക് പിന്‍വലിക്കണം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബിപിഎല്‍) കളിച്ചതിന് ലഭിക്കാനുള്ള കുടിശ്ശിക എത്രയും വേഗത്തില്‍ താരങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടു വച്ചിരുന്നു. കൂടാതെ ബംഗ്ലാദേശ് താരങ്ങളെ രണ്ടിലധികം ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിന് ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവും സമരസമിതി ഉന്നയിച്ചിരുന്നു.

Story first published: Thursday, October 24, 2019, 10:55 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+