For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

covid-19: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഞെട്ടല്‍! കോച്ചിന് വൈറസ് ബാധ സ്ഥിരീകരിച്ചു

ഡെവലപ്‌മെന്റ് കോച്ചിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഡെവലപ്‌മെന്റ് കോച്ചിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയായ ആഷിഖുര്‍ റഹ്മാന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് തനിക്കു വൈറസ് ബാധ സ്ഥിരീകരിച്ചതെന്നു റഹ്മാന്‍ പറഞ്ഞു. നിലവില്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം.

1

തുടക്കത്തില്‍ എന്താണ് അസുഖമെന്നു മനസ്സിലാക്കാന്‍ സാധിച്ചില്ല. തൊണ്ടയ്ക്കു വീക്കമാണെന്നാണ് ആദ്യം കരുതിയത്. തൊണ്ടയ്ക്കു കടുത്ത വേദനയും ആദ്യം അനുഭവപ്പെട്ടിരുന്നു. പതിയെ പനിയും വരാന്‍ തുടങ്ങി. പിന്നാലെ നെഞ്ചുവേദനയും വന്നതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊവിഡ്-19 ടെസ്റ്റിനു വിധേയനായത്. കൊറോണ വൈറസ് തന്നെയാണെന്നു പരിശോധനയില്‍ തെളിയുകയായിരുന്നുവെന്നും റഹ്മാന്‍ വ്യക്തമാക്കി.

മുന്‍ പേസര്‍ കൂടിയായ റഹ്മാന്‍ ആറു വര്‍ഷം നീണ്ട കരിയറില്‍ 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 18 ലിസ്റ്റ് എ മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. 2002ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ബംഗ്ലാദേശ് ടീമിലെ അംഗം കൂടിയായിരുന്നു റഹ്മാന്‍. എന്നാല്‍ സീനിയര്‍ ടീമിനു വേണ്ടി ഒരിക്കല്‍പ്പോലും കളിക്കാന്‍ താരത്തിനായില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 36ഉം ലിസ്റ്റ് എ ക്രിക്കറ്റില്‍ 15ഉം വിക്കറ്റുകള്‍ റഹ്മാന്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായും 33 കാരനായ റഹ്മാന്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Wednesday, May 13, 2020, 13:33 [IST]
Other articles published on May 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+