Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണവൈറസ്: ക്രിക്കറ്റ് ലോകത്തിന് വഴി കാണിച്ച് ബംഗ്ലാദേശ് ടീം, പകുതി ശമ്പളം സംഭാവന ചെയ്തു

ധാക്ക: ക്രിക്കറ്റ് ലോകത്തിനു മാതൃകയായി ബംഗ്ലാദേശ് ടീം. കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്നു വലയുന്ന രാജ്യത്തിനു സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദേശീയ ക്രിക്കറ്റ് ടീം. തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന നല്‍കാന്‍ ബംഗ്ലാദേശ് ടീം തീരുമാനിച്ചു. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ബംഗ്ലാ ടീം സര്‍ക്കാരിനു നല്‍കിയത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ 27 താരങ്ങളാണ് തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിനു വിട്ടു നല്‍കിയത്.

Bangladesh Cricketers Donate Half-Month Salary To Government Relief Fund | Oneindia Malayalam
ban1

ബംഗ്ലാദേശിന്റെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ തമീം ഇക്ബാലാണ് വലിയൊരു തുക സര്‍ക്കാരിന് സംഭാവന ചെയ്ത വിവരം ലോകത്തെ അറിയിച്ചത്. ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ കരാറിലുള്‍പ്പെടുന്ന 17 താരങ്ങളും അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ കളിച്ച 10 താരങ്ങളുമാണ് തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി സംഭാവന നല്‍കാന്‍ സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകം മുഴുവന്‍ കൊറോണ വൈറസെന്ന മഹാമാരിയോട് പോരാടുകയാണ്. ബംഗ്ലാദേശിലും വൈറസ് ബാധ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസും കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ഈ മഹാവിപത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഞങ്ങള്‍ 28 താരങ്ങള്‍ ശമ്പളത്തിന്റെ പകുതി കൊറോണ വൈറസിനെതിരേ പോരാടുന്നതിന്റെ ഭാഗമായി രാജ്യത്തിനു സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. നികുതിയെല്ലാം കിഴിച്ച് ഏകദേശം 23 ലക്ഷത്തോളം രൂപ വരും ഇത്. ഈ തുക അത്ര വലുതല്ലെന്നു അറിയാം.

2

എന്നാല്‍ നമ്മള്‍ എല്ലാം സ്വന്തമായി ഇതുപോലെ സംഭാവന ചെയ്താല്‍ അതു രാജ്യത്തിനു വലിയ സഹായവമാവും. മറ്റുള്ളവരെ വിമര്‍ശിക്കുകയല്ല, മറിച്ച് തുറന്ന മനസ്സോടെ, ഉത്തരവാദിത്വം ഏറ്റെടുത്ത് നാം ഓരോരുത്തരും ഇതുപോലെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ നമുക്ക് ജയിക്കാനാവൂ. ദയവു ചെയ്ത് എല്ലാവരും വീട്ടില്‍ തന്നെയിരിക്കണം, സുരക്ഷിതരായി ഇരിക്കൂ. ആരോഗ്യം കാത്തുസുക്ഷിച്ച് സ്വന്തം രാജ്യത്തെയും സുരക്ഷിതമാക്കാന്‍ ശ്രമിക്കൂയെന്നും തമീം ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

ലോക ക്രിക്കറ്റില്‍ തന്നെ ഇതാദ്യമായാണ് ഒരു ടീം കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ സ്വന്തം രാജ്യത്തിനു സഹായം വാഗ്ദാനം ചെയ്യുന്നത്. ബംഗ്ലാദേശ് ടീമിന്റെ മാതൃകയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ ക്രിക്കറ്റ് ടീമുകള്‍ രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Wednesday, March 25, 2020, 18:25 [IST]
Other articles published on Mar 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+