For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: 3 പേര്‍ ഡെക്ക്, ഏഷ്യയില്‍ ഇതാദ്യം... ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് 106ല്‍ അവസാനിച്ചിരുന്നു

Bangladesh Create Unfortunate Record On Historic Occasion | Oneindia Malayalam

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയോടെ ബംഗ്ലാദേശിനെ തേടിയെത്തിയത് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ വെറും 106 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്നു പേര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്. ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാന്‍ ആയില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ban

ബാറ്റിങിലെ ഈ കൂട്ടത്തകര്‍ച്ചയോടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ് തന്നെ തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ മൂന്നു മുതല്‍ അഞ്ച് വരെയുള്ള ബാറ്റ്‌സ്മാന്മാര്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ്, മുഹമ്മദ് മിതുന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരാണ് പൂജ്യത്തിനു ക്രീസ് വിട്ടത്. ഏഷ്യയില്‍ നടന്ന ടെസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീമിന്റെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള ബാറ്റ്‌സ്്മാന്‍മാര്‍ പൂജ്യത്തിന് ഔട്ടായത്.

അതു മാത്രമല്ല ടെസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നേരത്തേ നാലു ടീമുകള്‍ക്കു മാത്രമേ ഇത്തരമൊരു നാണക്കേട് പേറേണ്ടി വന്നിട്ടുള്ളൂ. ഏഷ്യയിലെ ഈ നാണക്കേട് പേറേണ്ടി വന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ബംഗ്ലാദേശ്. പേസര്‍മാര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. മുഴുവന്‍ വിക്കറ്റുകളും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന പേസ് ത്രയത്തിനാണ്. ഇഷാന്ത് അഞ്ചു വിക്കറ്റ് കൊയ്തപ്പോള്‍ ഉമേഷ് മൂന്നും ഷമി രണ്ടും വിക്കറ്റ് നേടി.

Story first published: Friday, November 22, 2019, 18:49 [IST]
Other articles published on Nov 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+