Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: കടുവയിറങ്ങി, ദക്ഷിണാഫ്രിക്ക വിരണ്ടോടി... ബംഗ്ലാദേശ് സെമി ഫൈനലില്‍

പോക്കെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ഏഷ്യന്‍ കടുവകളായ ബംഗ്ലാദേശാണ് ദക്ഷിണാഫ്രിക്കയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തി സെമിയിലേക്കു മുന്നേറിയത്. 104 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

ban

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 261 റണ്‍സാണ് നേടിയത്. ഓപ്പണര്‍ തന്‍സിദ് ഹസന്‍ (80), ഷഹാദത്ത് ഹുസൈന്‍ (74*), തൗഹിദ് റിദോയ് (51) എന്നിവരുടെ ഫിഫ്റ്റികളാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 84 പന്തില്‍ 12 ബൗണ്ടറികളോടെയാണ് തന്‍സിദ് ടീമിന്റെ ടോപ്‌സ്‌കോററായത്. 76 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഷഹാദത്ത് പുറത്താവാതെ 74 റണ്‍സെടുത്തത്.

മറുപടിയില്‍ ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തില്‍ ദക്ഷിണാഫ്രിക്ക പതറിപ്പോവുകയായിരുന്നു. 42.3 ഓവറില്‍ 157 റണ്ണിന് ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ താരങ്ങളും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. ലൂക്ക് ബ്യുഫോര്‍ട്ട് (60) പൊരുതിനോക്കിയെങ്കിലും മറ്റു ടീമംഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ജൊനാതന്‍ ബേര്‍ഡാണ് (35) ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. അഞ്ചു വിക്കറ്റെടുത്ത റാക്കിബുല്‍ ഹസനാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും റാക്കിബായിരുന്നു.

Story first published: Friday, January 31, 2020, 10:04 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+