For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20: ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു, ബംഗ്ലാദേശിന് ചരിത്ര ജയം, പ്രധാന റെക്കോഡുകളറിയാം

ധാക്ക: ടി20 ലോകകപ്പിന് മുമ്പ് ലോകത്തിന് മുമ്പില്‍ തങ്ങളുടെ കരുത്ത് വ്യക്തമാക്കി ബംഗ്ലാദേശ്. അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 23 റണ്‍സിനാണ് ആതിഥേയരായ ബംഗ്ലാദേശ് വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടി20 ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ 20 ഓവറില്‍ 108 റണ്‍സിന് ഓസ്‌ട്രേലിയ ഒതുങ്ങി.

ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ മാര്‍ഷ് (45) മാത്രമാണ് തിളങ്ങിയത്. ബംഗ്ലാദേശിനുവേണ്ടി നസീം അഹ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോര്‍ഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിലെ പ്രധാന റെക്കോഡുകളറിയാം.

Also Read: INDvENG: 'ബുംറയെക്കാള്‍ ഇംഗ്ലണ്ടില്‍ മികച്ചവന്‍ ശര്‍ദുല്‍ ഠാക്കൂര്‍'- കാരണമുണ്ടെന്ന് മോണ്ടി പനേസര്‍

50 വിക്കറ്റ് പൂര്‍ത്തിയാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

50 വിക്കറ്റ് പൂര്‍ത്തിയാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയക്കായി 50 ടി20 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ബൗളറെന്ന നേട്ടത്തിലെത്തി മിച്ചല്‍ സ്റ്റാര്‍ക്ക്. 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് സ്റ്റാര്‍ക്ക് 50 വിക്കറ്റ് നേട്ടത്തിലെത്തിയത്. 39 മത്സരങ്ങളില്‍ നിന്ന് 7.15 ഇക്കോണമിയിലാണ് സ്റ്റാര്‍ക്കിന്റെ 50 വിക്കറ്റ് പ്രകടനം. 58 മത്സരത്തില്‍ നിന്ന് 48 വിക്കറ്റ് നേടിയ ഷെയ്ന്‍ വാട്‌സനാണ് രണ്ടാം സ്ഥാനത്ത്.

ഓസീസിനെതിരേ ആദ്യ ടി20 ജയം

ഓസീസിനെതിരേ ആദ്യ ടി20 ജയം

ഓസ്‌ട്രേലിയക്കെതിരേ ആദ്യമായാണ് ബംഗ്ലാദേശ് ടി20 ജയിക്കുന്നത്. 23 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ജയം. 2005ലാണ് ഓസ്‌ട്രേലിയയും ബംഗ്ലാദേശും ആദ്യമായി ടി20 കളിക്കുന്നത്. അതിന് ശേഷം ഇക്കാലയളവില്‍ ഒരു തവണ പോലും കംഗാരുക്കളെ വീഴ്ത്താനായിരുന്നില്ല. എന്നാല്‍ ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഓസീസ് നിരയില്‍ സൂപ്പര്‍ താരങ്ങളില്ലായിരുന്നെങ്കിലും വിജയത്തിന്റെ മാറ്റിന് കുറവില്ല.

മികച്ച ബൗളിങ് പ്രകടനവുമായി നസും അഹ്മദ്

മികച്ച ബൗളിങ് പ്രകടനവുമായി നസും അഹ്മദ്

ഓസ്‌ട്രേലിയക്കെതിരേ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇടം കൈയന്‍ ബൗളറെന്ന റെക്കോഡ് നസും അഹ്മദ് സ്വന്തം പേരിലാക്കി. 26കാരനായ താരം തന്റെ അഞ്ചാമത്തെ ടി20 മത്സരമാണ് കളിക്കുന്നത്. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 4.80. ജോഷ് ഫിലിപ്പി, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, ആഷ്ടന്‍ അഗര്‍ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

50 ടി20 സിക്‌സുമായി മഹമ്മൂദുല്ല

50 ടി20 സിക്‌സുമായി മഹമ്മൂദുല്ല

ബംഗ്ലാദേശിനായി 50 ടി20 സിക്‌സുകള്‍ നേടുന്ന ആദ്യ താരമായി നായകന്‍ മഹമ്മൂദുല്ല. 20 പന്തില്‍ ഒരു സിക്‌സടക്കം 20 റണ്‍സാണ് മഹമ്മൂദുല്ല നേടിയത്. ഇതോടെയാണ് 50 സിക്‌സുകളെന്ന നേട്ടത്തിലേക്ക് അദ്ദേഹം എത്തിയത്. സീനിയര്‍ ഓപ്പണര്‍ തമിം ഇക്ബാല്‍ (44), സൗമ്യ സര്‍ക്കാര്‍ (41), ഷക്കീബ് അല്‍ ഹസന്‍ (35) എന്നിവരാണ് മഹമ്മൂദുല്ലയുടെ താഴെയുള്ളത്.

ബംഗ്ലാദേശ് വിജയകരമായി പ്രതിരോധിച്ച ചെറിയ ടോട്ടല്‍

ബംഗ്ലാദേശ് വിജയകരമായി പ്രതിരോധിച്ച ചെറിയ ടോട്ടല്‍

ടി20യില്‍ ബംഗ്ലാദേശ് പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നേടിയത്. എന്നിട്ടും 108 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാനായി എന്നത് ബംഗ്ലാദേശിന്റെ നേട്ടം തന്നെയാണ്. നേരത്തെ യുഎഇക്കെതിരേ 133 റണ്‍സ് നേടി വിജയകരമായി പ്രതിരോധിക്കാന്‍ ബംഗ്ലാദേശിനായിരുന്നു. 2016ലെ ഏഷ്യാ കപ്പിലായിരുന്നു ഇത്.

Story first published: Friday, August 27, 2021, 12:21 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+