Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാക്വിബ് ഇതിഹാസങ്ങള്‍ക്കൊപ്പം... 10,000 റണ്‍സും 500 വിക്കറ്റും, കുറിച്ചത് പുതിയ റെക്കോര്‍ഡ്

ഡെറാഡൂണ്‍: ലോക ക്രിക്കറ്റിലെ മഹാരാരഥന്‍മാരായ ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഇനി ബംഗ്ലാദേശ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഷാക്വിബുല്‍ ഹസനും. അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലെ പ്രകടനമാണ് താരത്തെ ഇതിഹാസമാക്കി മാറ്റിയത്.

ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലുമായി 10,000 റണ്‍സും 500 വിക്കറ്റും തികയ്ക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ താരമെന്ന അപൂര്‍വ്വനേട്ടത്തിന് ഷാക്വിബ് അവകാശിയായി. അഫ്ഗാനെതിരായ പരമ്പരയില്‍ തോറ്റെങ്കിലും ഷാക്വിബിന്റെ ഈ നേട്ടം ബംഗ്ലാദേശിന് നേരിയ ആശ്വാസമാവും.

വേണ്ടിയിരുന്നത് രണ്ടു വിക്കറ്റ്

വേണ്ടിയിരുന്നത് രണ്ടു വിക്കറ്റ്

അഫ്ഗാനെതിരായ മൂന്നാമത്തെ ട്വന്റി20 മല്‍സരത്തിന് ഇറങ്ങുമ്പോഴേക്കും റണ്‍വേട്ടയില്‍ ഷാക്വിബ് 10,000 റണ്‍സ് തികച്ചിരുന്നു. എന്നാല്‍ 498 വിക്കറ്റുകളാണ് 31 കാരന്റെ അക്കൗണ്ടിലുണ്ടായരുന്നത്. മൂന്നാം ട്വന്റി20യില്‍ രണ്ടു വിക്കറ്റ് പിഴുതതോടെ 500 വിക്കറ്റ് ക്ലബ്ബില്‍ ഷാക്വിബ് അംഗമാവുകയും ചെയ്തു.
ഏകദിനം, ടെസ്റ്റ്, ട്വന്റി20 എന്നിവയിലായി 500 വിക്കറ്റ് തികച്ച 32ാമത്തെ ബൗളറാണ് അദ്ദേഹം.

ഒപ്പമുള്ളത് കാലിസും അഫ്രീഡിയും

ഒപ്പമുള്ളത് കാലിസും അഫ്രീഡിയും

10,000 റണ്‍സും 500 വിക്കറ്റും നേടിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ രണ്ടു പേര്‍ മാത്രമേ ഷാക്വിബിനൊപ്പമുള്ളൂ. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസതാരം ജാക്വിസ് കാലിസാണ് ഒരാളെങ്കില്‍ രണ്ടാമത്തേത് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡിയാണ്.

ഏറ്റവും വേഗത്തില്‍ ഷാക്വിബ്

ഏറ്റവും വേഗത്തില്‍ ഷാക്വിബ്

കരിയറില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സും 500 വിക്കറ്റും നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ഷാക്വിബിന് അവകാശപ്പെട്ടതാണ്. 500ല്‍ അധികം മല്‍സരങ്ങളില്‍ നിന്നാണ് കാലിസും അഫ്രീഡിയും ഈ ക്ലബ്ബില്‍ എത്തിയത്.
എന്നാല്‍ ഷാക്വിബിന് ഈ അപൂര്‍നേട്ടത്തിനൊപ്പമെത്താന്‍ വെറും 302 മല്‍സരങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

അരങ്ങേറ്റം 2006ല്‍

അരങ്ങേറ്റം 2006ല്‍

2006ല്‍ ബംഗ്ലാദേശിന്റെ സിംബാബ്‌വെ പര്യടനത്തിലാണ് 19ാം വയസ്സില്‍ ഷാക്വിബ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ഇതേ വര്‍ഷം തന്നെ അവസാനത്തോടെ ട്വന്റി20യിലും താരം ബംഗ്ലാദേശ് ജഴ്‌സിയണിഞ്ഞു.
2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിച്ചപ്പോള്‍ 53 റണ്‍സുമായി ഷാക്വിബ് തിളങ്ങിയിരുന്നു. ഇതേ വര്‍ഷം തന്നെ ടെസ്റ്റ് ക്രിക്കറ്റിലും താരം സാന്നിധ്യമറിയിച്ചു. നിലവില്‍ ബംഗ്ലാദേശിന്റെ ടെസ്റ്റ്, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനാണ് ഷാക്വിബ്.

Story first published: Friday, June 8, 2018, 11:21 [IST]
Other articles published on Jun 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+