ഷാക്വിബിന്റെ ഐപിഎല്‍ ഇലവന്‍- രോഹിത്തും ധോണിയുമല്ല, നയിക്കാന്‍ ഗംഭീര്‍!
ധാക്ക: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ബംഗ്ലാദേശിന്റെ സൂപ്പര്‍ താരവും മുന്‍ നായകനുമായ ഷാക്വിബുല്‍ ഹസന്റെ സ്ഥാനം.ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. ഐപിഎല്ലില്‍ തന്റെ ഫേവറിറ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഷാക്വിബ്. വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതെ മറച്ചു വച്ചതിന്റെ പേരില്‍ ഇപ്പോള്‍ വിലക്ക് നേരിടുകയാണ് അദ്ദേഹം. രണ്ടു വര്‍ഷത്തേക്കാണ് ഷാക്വിബിനോട് ക്രിക്കറ്റില്‍ നിന്നു മാറിനില്‍ക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിലാണ് ഷാക്വിബ് ഐപിഎല്ലിലെ തന്റെ പ്രിയപ്പെട്ട ഇലവനെ തിരഞ്ഞെടുത്തത്. നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അദ്ദേഹം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീറിനെയാണ് ഷാക്വിബ് തന്റെ ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണി തുടങ്ങിയ ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍മാര്‍ക്കു പകരം ഗംഭീറിനെ ഷാക്വിബ് നായകനാക്കാന്‍ ഒരു കാരണമുണ്ട്.
ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളിലെ താരങ്ങളെ മാത്രമേ ഷാക്വിബ് പരിഗണിച്ചിട്ടുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് താരം കളിച്ചത്.

രണ്ടു ഫ്രാഞ്ചൈസികളില്‍ നിന്നുള്ള മികച്ച താരങ്ങളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂവെങ്കിലും ഇലവനെ തിരഞ്ഞെടുക്കുക വളരെയധികം ബുദ്ദിമുട്ടായിരുന്നുവെന്ന് ഷാക്വിബ് വ്യക്തമാക്കി. ചില മികച്ച താരങ്ങളെ ഇലവനില്‍ നിന്നും തനിക്ക് ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു.
നിലവില്‍ ഹൈദരാബാദ് ടീമില്‍ തന്റെ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരവുമായ ഡേവിഡ് വാര്‍ണറിനെയും കെകെആറിന്റെ മുന്‍ താരം റോബിന്‍ ഉത്തപ്പയെയുമാണ് ഷാക്വിബ് തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. മൂന്നാംസ്ഥാനത്ത് ഇറങ്ങുക ഷാക്വിബ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഗംഭീറാണ്.

ഇലവനില്‍ തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങളിലേക്കും ഷാക്വിബ് തിരഞ്ഞെടുത്തത് നിലവിലെ ഫ്രാഞ്ചൈസിയായ ഹൈദരാബാദില്‍ നിന്നുള്ളവരെയാണ്. മനീഷ് പാണ്ഡെ നാലാം നമ്പറില്‍ കളിക്കുമ്പോള്‍ അഞ്ചാമനായി ഷാക്വിബ് സ്വയം തന്നെത്തന്നെ തിരഞ്ഞെടുത്തു. കെകെആറിന്റെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ് ആറാംനമ്പറില്‍ കളിക്കുക.
ഏഴ്, എട്ട് പൊസിഷനില്‍ കെകെആറിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നുമാണ്.
മുന്‍ കെകെആര്‍ താരങ്ങളായ ഉമേഷ് യാദവ്, ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്കൊപ്പം ഹൈദരാബാദ് ടീമില്‍ അംഗമായ ഭുവനേശ്വര്‍ കുമാറും പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കും.

ഷാക്വിബിന്റെ ഐപിഎല്‍ ഇലവന്‍
ഡേവിഡ് വാര്‍ണര്‍, റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ഷാക്വിബുല്‍ ഹസന്‍, യൂസുഫ് പഠാന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ലക്ഷ്മിപതി ബാലാജി, ഉമേഷ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications