മുറിയിലേക്ക് അതിക്രമിച്ചു കയറി
കോച്ചിങ് സ്റ്റാഫുമാരുടെ അഭിമുഖം നടന്നു കൊണ്ടിരിക്കെ സെലക്ടര്‍മാരില്‍ ഒരാളായ ദേവാങ് ഗാന്ധിയുടെ മുറിയിലേക്കു ബാംഗര്‍ അതിക്രമിച്ചു കയറിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിമുഖം നടന്നു കൊണ്ടിരിക്കവെ വൈകീട്ടോടെയാണ് വാതില്‍ തള്ളിത്തുറന്ന് ബാംഗര്‍ മുറിക്കുള്ളിലേക്കു കയറിയത്. തുടര്‍ന്നു തന്നെ മാറ്റിയതില്‍ സെലക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അദ്ദേഹം ഈ തീരുമാനം ടീമിന് തിരിച്ചടിയാവുമെന്നും മുന്നറിയിപ്പ് നല്കതായും റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ബോര്‍ഡിന് അതൃപ്തി
ബാംഗറുടെ മോശം പെരുമാറ്റത്തില്‍ ബോര്‍ഡിന് അതൃപ്തിയുണ്ടെന്നും ഇതുപോലെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പല തവണ ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും ബിസിസിഐ ഭരണസമിതി തലവന്‍ വിനോദ് റായിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാംഗറിന്റെ കാര്യം പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിലുള്ള വിശ്വാസമില്ലായ്മ പുതിയൊരാളെ നിയമിക്കാന്‍ മുഖ്യ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാംഗറിന്റെ എതിര്‍പ്പ്
എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ചും ബാംഗറിനു വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നതെന്നും ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധോണിയെ ബാറ്റിങില്‍ മുന്‍നിരയിലേക്ക് മാറ്റണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായമെങ്കിലും ബാംഗര്‍ ഇതു അംഗീകരിച്ചിരുന്നില്ല. ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ബാംഗറിനുണ്ടായിരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബാംഗറിനെ നീക്കാന്‍ കാരണം
നാട്ടിലും വിദേശത്തുമെല്ലാം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും മധ്യനിര ബാറ്റിങ്നിരയുടെ പ്രകടനം ഇന്ത്യയുടെ പ്രധാന വീക്ക്നെസായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് ഇന്ത്യയെ ഇത് ഏറ്റവുമധികം ബാധിച്ചത്. ഇതു പരിഹരിക്കുന്നതില്‍ ബാംഗര്ക്കുണ്ടായ വീഴ്ചയാണ് അദ്ദേഹത്തെ ബാറ്റിങ് പരിശീലകസ്ഥാനത്തു നിന്നു നീക്കാനുള്ള മുഖ്യ കാരണമെന്നാണ് വിവരം.യ