Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 13 വര്‍ഷത്തെ കാത്തിരിപ്പ് തീരും, ഇത്തവണ ഡല്‍ഹി കപ്പടിക്കും!- കാരണങ്ങളറിയാം

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ സീസണില്‍ ഇറങ്ങുക. കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഡിസി റണ്ണറപ്പായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഡിസി ഫൈനലിലെത്തിയത്.

ഇത്തവണ റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ഡിസി തയ്യാറല്ല. കിരീടം തന്നെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. 13 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഡിസി ഇത്തവണ കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സന്തുലിതമായ ബാറ്റിങ് ലൈനപ്പ്

സന്തുലിതമായ ബാറ്റിങ് ലൈനപ്പ്

കഴിഞ്ഞ കുറച്ചു സീസണുകളിലായി ഡിസിയുടെ ബാറ്റിങ് ലൈനപ്പ് വളരെ സന്തുലിതമായി മാറിയിട്ടുണ്ട്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ബാറ്റിങ് നിരയാണ് ഡിസിയുടേത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ വരവോടെ ഡിസിയുടെ ബാറ്റിങ് നിര കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്.
യുവ ഓപ്പണര്‍ പൃഥ്വി ഷാ ഫോമിലേക്കു മടങ്ങിയത് ഡിസിക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ സീസണില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിനായിരുന്നില്ല. ചില കളികളില്‍ ഫിഫ്റ്റിയടിച്ചപ്പോള്‍ ചിലതില്‍ ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ അവസാനമായി കളിച്ച വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി പൃഥ്വി റണ്‍മഴ പെയ്യിച്ചിരുന്നു. ബാറ്റിങിലെ ചില പിഴവുകള്‍ പരിഹരിക്കാനായത് ഫോമിനു പിന്നില്‍. പൃഥ്വിക്കൊപ്പം ശിഖര്‍ ധവാന്‍, നായകന്‍ പന്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ കൂടി ചേരുന്നതോടെ ഡിസി കരുത്തുറ്റ ബാറ്റിങ് നിരയായി മാറും.

മൂന്നാം സീമര്‍

മൂന്നാം സീമര്‍

കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ജോടികളായ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരായിരുന്നു ഡിസിയുടെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍ അഞ്ചാം ബൗളറുടെ അഭാവം നികത്താന്‍ ശേഷിയുള്ള മൂന്നാമതൊരു പേസര്‍ ടീമില്‍ ഇല്ലെന്നത് ഡിസിയുടെ വീക്ക്‌നെസായിരുന്നു. പുതിയ സീസണില്‍ ഈ കുറവ് പരിഹരിച്ചാണ് ഡിസിയെത്തുന്നത്.
മോഹിത് ശര്‍മ, ആവേശ് ഖാന്‍, ഇഷാന്ത് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, തുഷാര്‍ ദേശ്പാണ്ഡെ, ഡാനിയേല്‍ സാംസ് എന്നിവരെയെല്ലാം അഞ്ചാം ബൗളറായി കഴിഞ്ഞ സീസണില്‍ ഡിസി മാറി മാറി പരീക്ഷിച്ചിരുന്നു. പക്ഷെ ഇവര്‍ക്കൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
ഇത്തവണ മൂന്നാം സീമറുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഉമേഷ് യാദവ്, ടോം കറെന്‍, ക്രിസ് വോക്‌സ് എന്നിവരെയെല്ലാം ഡിസി ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ വിദേശ താരങ്ങളുടെ നിയന്ത്രണമുള്ളതിനാല്‍ കറെന്‍, വോക്‌സ് എന്നിവര്‍ക്കു കാത്തിരിക്കേണ്ടി വരുമെങ്കിലും പരിചയസമ്പത്തുള്ള ഉമേഷിന് അഞ്ചാം ബൗളറുടെ റോളില്‍ തിളങ്ങാനായേക്കും.

പന്തിന്റെ ക്യാപ്റ്റന്‍സി

പന്തിന്റെ ക്യാപ്റ്റന്‍സി

ശ്രേയസ് അയ്യരുടെ പരിക്ക് ഡിസിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. മികച്ച ക്യാപ്റ്റനെ മാത്രമല്ല മധ്യനിരയില്‍ ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനെക്കൂടിയാണ് അവര്‍ക്കു നഷ്ടമായിരിക്കുന്നത്. പകരക്കാരനായി നായകസ്ഥാനത്തേക്കു വന്ന പന്തിന് ഈ റോളില്‍ തിളങ്ങാന്‍ കഴിയുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
ഇന്ത്യക്കു വേണ്ടി പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ സമീപകാലത്തു ടീമിന്റെ രക്ഷകനായി പന്ത് മാറിയിരുന്നു. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനൊപ്പം സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ കഴിയുന്നതുമാണ് പന്തിന്റെ അസാധാരണ പ്രകടനത്തിനു കാരണം. ബാറ്റിങിലെ ഫോം ക്യാപ്റ്റന്‍സിയിലും അദ്ദേഹത്തിനു നന്നായി പെര്‍ഫോം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കും. വിക്കറ്റിനു പിന്നില്‍ എല്ലായ്‌പ്പോഴും ബൗളര്‍മാരെ പ്രോല്‍സാഹിപ്പിക്കുകയും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും ചിരിച്ചുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള മിടുക്കും പന്തിനെ പുതിയ ക്യാപ്റ്റന്‍ കൂളാക്കി മാറ്റിയേക്കുമെന്നും പ്രമുഖര്‍ വിലയിരുത്തുന്നു.

Story first published: Thursday, April 1, 2021, 10:50 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+