Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളെല്ലാം ലസ്സി കുടിക്കാന്‍ പോയതാണോ? ലോകകപ്പ് വിജയത്തില്‍ ധോണിയെ കളിയാക്കി ഭാജി

1

2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഐസിസിയുടെ ഏകദിന ലോകകപ്പുയര്‍ത്തിയപ്പോള്‍ സംഘത്തിലുണ്ടായിരുന്ന താരമാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പ്പികളിലൊരാള്‍ നായകന്‍ ധോണിയായിരുന്നു. പുറത്താവാതെ 91 റണ്‍സെടുത്ത അദ്ദേഹമാണ് റണ്‍ചേസില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്, ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ധോണിയായിരുന്നു.

1

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ ക്രിക്കറ്റ് പണ്ഡിതരും ആരാധകരുമെല്ലാം വാഴ്ത്തുന്നത് ധോണിയെയാണ്. അന്നു ടീമിന്റെ ഭാഗമായിരുന്ന മറ്റു താരങ്ങളെക്കുറിച്ചൊന്നും ആരും പരാമര്‍ശിക്കാറില്ല. ഫൈനലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ 97 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത് യുവരാജ് സിങായിരുന്നു. പക്ഷെ പേര് മുഴുവന്‍ ധോണിക്കാണ്. ഇതിന്റെ അതൃപ്തി തമാശരൂപേണ തുറന്നു പറഞ്ഞിരിക്കുകയാണ് ഹര്‍ഭജന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഐപിഎല്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഗംഭീറും ഈ തരത്തില്‍ ധോണിയെ മാത്രം വാഴ്ത്തുന്നതില്‍ അതൃപ്തി തുറന്നു പറഞ്ഞിരുന്നു.

2

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ഈ സീസണിലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ റോളിനെക്കുറിച്ച് സംസാരിക്കവെയാണ് ഹര്‍ഭജന്‍ സിങ് ലോകകപ്പിനെക്കുറിച്ചും എംഎസ് ധോണിയെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചത്. 2020ലെ ഐപിഎല്ലില്‍ ശ്രേയസിനു കീഴില്‍ ചരിത്രത്തതില്‍ ആദ്യമായി ഡിസി ഫൈനലില്‍ കളിച്ചിരുന്നു.
അന്നു ടീം ഫൈനല്‍ വരെയെത്തിയത് ശ്രേയസിന്റെ മാത്രം മിടുക്കല്ലെന്നും ടീം മുഴുവന്‍ അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നതായും ഹര്‍ഭജന്‍ പറഞ്ഞു. എനിക്കൊരു കാര്യം മനസ്സിലാവുന്നില്ല. ശ്രേയസ് അയ്യര്‍ തനിച്ച് ടീമിനെ ഫൈനലിലേക്കു നയിച്ചെന്നോ? അപ്പോള്‍ ടീമിലെ മറിറു കളിക്കാര്‍ തെരുവില്‍ കളിക്കുകയായിരുന്നോയെന്നു ഭാജി ചോദിച്ചു.

3

ഹര്‍ഭജന്‍ സിങ് ഇക്കാര്യം പറഞ്ഞതോടെ ചര്‍ച്ച 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലുമെത്തുകയായിരുന്നു. ഓസ്‌ട്രേലിയ ലോകകപ്പ് വിജയിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയ ലോകകപ്പ് നേടിയെന്നായിരിക്കും തലക്കെട്ട്. ഇന്ത്യ അന്നു ലോകകപ്പ് നേടിയപ്പോള്‍ എംഎസ് ധോണി ലോകകപ്പ് വിജയിച്ചുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അപ്പോള്‍ ബാക്കിയുള്ള 10 പേരും അവിടെ ലസ്സി (ബട്ടര്‍മില്‍ക്ക്) കുടിക്കാന്‍ പോയതാണോ? മറ്റുള്ള 10 കളിക്കാര്‍ എന്താണ് ചെയ്തത്? ഗൗതം ഗംഭീര്‍ എന്താണ് ചെയ്തത് ? മറ്റുള്ളവര്‍ എന്ത് ചെയ്തു? അതൊരു ടീം ഗെയിമാണ്. 7-8 കളിക്കാരെങ്കിലും നന്നായി കളിച്ചാല്‍ മാത്രമേ ടീം മുന്നേറുകയുള്ളൂവെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

4

അതേസമയം, എംഎസ് ധോണിക്കെതിരേയുളള ഹര്‍ഭജന്‍ സിങിന്റെ പരിഹാസത്തില്‍ ധോണി ഫാന്‍സ് അതൃപ്തരാണ്. സോഷ്യല്‍ മീഡിയകളിലൂടെ അവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
വിരമിച്ചതിനു ശേഷം നിങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യക്കു വേണ്ടിയോ, ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയോ കളിക്കുമ്പോള്‍ നിങ്ങള്‍ ഇതു പറയേണ്ടിയിരുന്നുവെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ഈ മനുഷ്യന്‍ ഒരിക്കലും കരച്ചില്‍ നിര്‍ത്താന്‍ പോവുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

Story first published: Wednesday, April 13, 2022, 20:16 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+