For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തും ഓസീസിന്റെ ലോകകപ്പ് നേട്ടവും... എല്ലാം മാറ്റിമറിച്ചത് തന്റെ നിര്‍ദേശം- ബെയ്‌ലി

ഓസീസിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് സ്മിത്തായിരുന്നു

സിഡ്‌നി: ജോര്‍ജ് ബെയ്‌ലിനെന്ന പേര് ക്രിക്കറ്റ് ലോകത്ത് അത്ര സുപരിചിതമായിരിക്കണമെന്നില്ല. എന്നാല്‍ ഇന്നു കാണുന്ന ഓസ്‌ട്രേലിയയുടെ ബാറ്റിങ് സെന്‍സേഷന്‍ സ്റ്റീവ് സ്മിത്ത് ആരാണെന്ന് ആദ്യമായി ലോകത്തിനു കാണിച്ചു തന്നത് ബെയ്‌ലിയാണ്. മാത്രമല്ല സ്മിത്തിന്റെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞതും അദ്ദേഹം തന്നെയാണ്.

2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സ്മിത്ത് ശ്രദ്ധേയനായത്. ഓസ്‌ട്രേലിയയെ ലോക ചാംപ്യന്‍മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോറരും സ്മിത്ത് തന്നെയായിരുന്നു. സ്മിത്തിനെക്കുറിച്ചു അന്നു താന്‍ ടീം മാനേജ്‌മെന്റിനു നല്‍കിയ ഒരു നിര്‍ദേശമാണ് എല്ലാം മാറ്റി മറിച്ചതെന്നു ബെയ്‌ലി വെളിപ്പെടുത്തുന്നു. ടൂര്‍ണമെന്റില്‍ ഓസീസ് ടീമിന്റെ ഭാഗമായിരുന്ന ബെയ്‌ലിക്കു ഒരേയൊരു മല്‍സരത്തില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ.

സ്മിത്തിന്റെ ബാറ്റിങ് പൊസിഷന്‍

സ്മിത്തിന്റെ ബാറ്റിങ് പൊസിഷന്‍

2015ലെ ലോകകപ്പിനു മുമ്പ് വരെ ഓസ്‌ട്രേലിയക്കു വേണ്ടി ബാറ്റിങില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സ്മിത്തിനെ കളിപ്പിച്ചിരുന്നത്. എന്നാല്‍ വലിയ ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്താനുള്ള ശേഷി സ്മിത്തിനുണ്ടെന്നും താരത്തെ ബാറ്റിങില്‍ മുന്നിലേക്ക് ഇറക്കണമെന്നും ബെയ്‌ലി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ബെയ്‌ലിയുടെ ഈ നിര്‍ദേശം ടീം മാനേജ്‌മെന്റ് പരീക്ഷിച്ചപ്പോള്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നിന്നും 67 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുടമക്കം 402 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിനെതിരേ ഓസീസ് ഏഴു വിക്കറ്റിന്റെ ജയം കൊയ്ത ഫൈനലിലും 71 പന്തില്‍ 56 റണ്‍സോടെ താരം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടച്ചിരുന്നു.

സ്മിത്തും മാര്‍ഷും

സ്മിത്തും മാര്‍ഷും

പ്രശസ്തിക്കു വേണ്ടിയല്ല താന്‍ ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നു ബെയ്‌ലി വ്യക്തമാക്കി. താന്‍ അന്ന് അങ്ങനെയൊരു നിര്‍ദേശം വച്ചില്ലായിരുന്നെങ്കിലും സ്മിത്ത് ഉയരങ്ങള്‍ കീഴടക്കുമായിരുന്നു. അതിനുള്ള പ്രതിഭഭ അദ്ദേഹത്തിനുണ്ട്. ഏകദിനത്തില്‍ ആറോ, ഏഴോ പൊസിഷനിലാണ് സ്മിത്തിനെ തങ്ങള്‍ ഇറക്കിയിരുന്നത്. ലോകകപ്പിനു മുമ്പ് സിംബാബ് വെയ്‌ക്കെതിരായ പരമ്പരയിലെ ഒരു മല്‍സരത്തില്‍ മിച്ചെല്‍ മാര്‍ഷിനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു നോക്കിയിരുന്നതായും ബെയ്‌ലി വിശദമാക്കി.

സ്മിത്തിനെ മൂന്നാമനാക്കണം

സ്മിത്തിനെ മൂന്നാമനാക്കണം

സ്മിത്തിനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു നോക്കാമെന്ന നിര്‍ദേശം അന്നു ടീം മാനേജ്‌മെന്റിനു മുന്നില്‍ വച്ചത് താനാിയിരുന്നു. മിച്ചെല്‍ മാര്‍ഷ് മോശക്കാരനായിരുന്നില്ല. എന്നാല്‍ ഇന്നിങ്‌സ് മുഴുവനും ബാറ്റ് ചെയ്യാന്‍ മിച്ചെലിനു കഴിയില്ല. പക്ഷെ സ്മിത്തിന് 50 ഓവറും ബാറ്റ് ചെയ്യാനുള്ള ശേഷിയുണ്ടന്നും തനിക്ക് ഉറപ്പുണ്ടായിരുന്നതായി ബെയ്‌ലി വ്യക്തമാക്കി.

സ്മിത്ത് സ്ഥിരം മൂന്നാംനമ്പര്‍

സ്മിത്ത് സ്ഥിരം മൂന്നാംനമ്പര്‍

തന്റെ നിര്‍ദേശം ലോകകപ്പില്‍ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചു നോക്കുകയും വലിയ വിജയമായി മാറുകയും ചെയ്തു. താരത്തിന്റെ മികച്ച പ്രകടനം ഓസീസിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായി മാറുകയും ചെയ്തു. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ മൂന്നാം നമ്പര്‍ സ്ഥാനം സ്മിത്ത് തന്റെ പേരില്‍ ഉറപ്പിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തിന് ഈ പൊസിഷന്‍ മറ്റൊരാള്‍ക്കു വിട്ടുകൊടുക്കേണ്ടി വന്നിട്ടില്ലെന്നും ബെയ്‌ലി പറയുന്നു.

ബെയ്‌ലിക്കു ഒരു മല്‍സരം മാത്രം

ബെയ്‌ലിക്കു ഒരു മല്‍സരം മാത്രം

ലോകകപ്പില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ബെയ്‌ലിക്കു ഓസീസിനായി കളിക്കാന്‍ അവസരം ലഭിച്ചത്. ഇംഗ്ലണ്ടിനെതിരേ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത അദ്ദേഹം 55 റണ്‍സുമായി തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് മാറി മൈക്കല്‍ ക്ലാര്‍ക്ക് തൊട്ടടുത്ത മല്‍സരത്തില്‍ ടീമില്‍ തിരിച്ചെത്തിയതോടെ ബെയ്‌ലിക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു.

Story first published: Thursday, March 26, 2020, 13:40 [IST]
Other articles published on Mar 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+