കോലി ട്രംപോ, പരിഹസിച്ച ഓസീസ് മാധ്യമങ്ങള്‍ക്ക് ബച്ചന്റെ സൂപ്പര്‍ ട്രോള്‍!! അതാണ് ബിഗ്ബി...
മുംബൈ: ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വിവാദങ്ങള്‍ക്കു ഒട്ടും പഞ്ഞമില്ലെന്ന് തെളിഞ്ഞതാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചതാണ് പുതിയ സംഭവം. ക്രിക്കറ്റ് താരങ്ങള്‍ ഇതിനേക്കുറിച്ച് പ്രതികരിക്കാതിരുന്നപ്പോള്‍ ബോളിവുഡിനെ ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്‍ കോലിയെ പിന്തുണച്ചു രംഗത്തുവന്നു. കിടിലന്‍ ട്രോളിലൂടെയാണ് ബച്ചന്‍ ഓസീസ് മാധ്യമങ്ങള്‍ മറുപടി നല്‍കിയത്.

അമേരിക്കയുടെ വിവാദ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയാണ് കോലിയെന്നാണ് ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചത്. കായിക ലോകത്തെ ട്രംപാണ് കോലിയെന്നും അവര്‍ വിശേഷിപ്പിച്ചു.
ബച്ചന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ഓസീസ് മാധ്യമങ്ങള്‍ കോലിയെ ട്രംപെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അദ്ദേഹം ഒരു വിന്നറാണെന്നും പ്രസിഡന്റാണെന്നും അംഗീകരിച്ച ഓസീസ് മാധ്യമങ്ങള്‍ക്കു നന്ദി പറയുന്നു.

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഓസീസ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു പിറകെയാണ് ഓസീസ് മാധ്യമങ്ങള്‍ കോലിയെ കടന്നാക്രമിച്ചത്. പ്രസിഡന്റ് ട്രംപിനെപ്പോലെയാണ് കോലിയുടെ പെരുമാറ്റം. തന്റെ മുഖത്തേറ്റ ചീമുട്ടയേറ് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാണ് കോലി ശ്രമിക്കുന്നതെന്നും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ബംഗളൂരൂ ടെസ്റ്റിനിടെയാണ് ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റത്. അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഡ്രസിങ് റൂമിനു നേരെ തിരിഞ്ഞ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അഭിപ്രായം തേടിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications