For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ടീം നായകസ്ഥാനമൊഴിഞ്ഞു, ബാബറിന്റെ റെക്കോഡുകള്‍ എങ്ങനെ? സൂപ്പര്‍ ക്യാപ്റ്റനാക്കാമോ?

കറാച്ചി: പാകിസ്താന്‍ ടീമിന്റെ സൂപ്പര്‍ താരമാണ് ബാബര്‍ അസം. ഇന്ത്യയുടെ വിരാട് കോലിയോടൊപ്പം പാകിസ്താന്‍ താരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പേരാണ് ബാബറിന്റേത്. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ബാബര്‍ ക്ലാസിക് ശൈലിയില്‍ കസറാന്‍ കഴിവുള്ളവനാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന ബാബര്‍ പാകിസ്താന്റെ ടീമിന്റെ നായകനെന്ന നിലയിലും ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാവുന്ന താരമാണ്. എന്നാല്‍ സമീപകാലത്തായി ബാബറിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

പാകിസ്താന്‍ ടീം വലിയ പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ബാബറിനേയും അത് ബാധിച്ചുവെന്ന് തന്നെ പറയാം. പാക് ടീമിനുള്ളിലെ ഭിന്നത ബാബറിനെതിരേ ഒരു വിഭാഗത്തിനെ തിരിച്ചു. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ പാകിസ്താന്റെ പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന ടി20 ലോകകപ്പിലെ മോശം പ്രകടനത്തോടെ ബാബറിന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടായി.

ഇപ്പോള്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ ബാബര്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ കൂടിയായ ബാബര്‍ നായകസ്ഥാനമൊഴിയുമ്പോള്‍ നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ കണക്കുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നായകനെന്ന നിലയില്‍ ശരാശരി മാത്രം

അഞ്ച് വര്‍ഷത്തോളം നായകനെന്ന നിലയില്‍ തിളങ്ങിയ ബാബര്‍ ഏഷ്യ കപ്പ്, ലോകകപ്പ്, മൂന്ന് ടി20 ലോകകപ്പ് എന്നീ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം നായകനെന്ന നിലയില്‍ പാക് ടീമിനൊപ്പം കളിക്കാന്‍ ബാബറിനായി. എന്നാല്‍ ഒരു ഐസിസി കിരീടത്തിലേക്ക് പോലും പാകിസ്താന്‍ ടീമിനെ എത്തിക്കാന്‍ ബാബറിനായിട്ടില്ല. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ റണ്ണറപ്പുകളാക്കാന്‍ സാധിച്ചുവെന്നതാണ് ബാബറിന് കീഴിലെ പാകിസ്താന്റെ വലിയ നേട്ടം.

പാകിസ്താനെ 20 ടെസ്റ്റിലാണ് ബാബര്‍ നയിച്ചത്. ഇതില്‍ 10 മത്സരം ജയിപ്പിച്ചു. ഏകദിനത്തില്‍ 43 മത്സരം നയിച്ചപ്പോള്‍ 26 ജയവും 15 തോല്‍വിയും നേരിട്ടു. ടി20യില്‍ 48 മത്സരത്തില്‍ ജയം നേടിക്കൊടുക്കാനായപ്പോള്‍ 29 മത്സരത്തില്‍ തോറ്റു. പാകിസ്താനെ 100 മത്സരങ്ങളിലധികം നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് ബാബര്‍. ഐസിസി ട്രോഫിയിലേക്കെത്തിക്കാനായില്ലെങ്കിലും ബാബറിന് കീഴില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ പാകിസ്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്.

babar azam

ഇമ്രാന്‍ ഖാനൊപ്പം നില്‍ക്കുന്ന ക്യാപ്റ്റന്‍

പാകിസ്താന്‍ നായകന്മാരില്‍ ഇമ്രാന്‍ ഖാന് ശേഷം ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് ബാബര്‍ അസം. ഇമ്രാന്‍ ഖാന്‍ 187 മത്സരത്തില്‍ പാക് ടീമിനെ നയിച്ചപ്പോള്‍ 89 മത്സരത്തിലാണ് ജയിപ്പിച്ചത്. 47.5%മാണ് ഇമ്രാന്‍ ഖാന്റെ വിജയ ശതമാനം. ബാബര്‍ അസം 148 മത്സരത്തില്‍ നിന്ന് 84 ജയമാണ് പാകിസ്താന് നേടിക്കൊടുത്തത്. 56.7% ബാബറിന്റെ വിജയ ശതമാനം. വസിം അക്രം 58.2%, സര്‍ഫറാസ് അഹമ്മദ് 61% എന്നിവര്‍ക്ക് മികച്ച വിജയ ശതമാനം തന്നെ അവകാശപ്പെടാം.

എന്നാല്‍ ബാബറിന്റെ അത്ര മത്സരങ്ങള്‍ നയിക്കാന്‍ ഇവര്‍ക്കായിട്ടില്ല. ബാബര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച ഭാവിയുള്ള താരമാണ്. എന്നാല്‍ നായകസ്ഥാനത്തെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ബാബര്‍ നായകസ്ഥാനമൊഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് പാകിസ്താന് കൂടുതല്‍ ഗുണം ചെയ്യുന്ന കാര്യമാണ്. മോശം ഫോമില്‍ നിന്ന് ബാബര്‍ ഇപ്പോള്‍ പതിയെ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഇത് പാകിസ്താന്റെ തിരിച്ചുവരവിനും സഹായിച്ചേക്കും.

പുതിയ നായകനാര്?

പാകിസ്താന്‍ സമീപകാലത്തായി പല നായകന്മാരേയും മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ക്ലിക്കായില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഷഹിന്‍ ഷാ അഫ്രീദിക്ക് ടി20 നായകസ്ഥാനം നല്‍കിയെങ്കിലും ആവശ്യത്തിന് അവസരം നല്‍കാതെ ഈ സ്ഥാനത്ത് നിന്ന് മാറ്റി. ഇതോടെ പേസര്‍ ടീം മാനേജ്‌മെന്റുമായി ഉടക്കുന്ന സാഹചര്യമുണ്ടായി. അവസാന ടി20 ലോകകപ്പില്‍ അമേരിക്കയോട് പാക് ടീം തോറ്റത് വലിയ നാണക്കേടായി. ബംഗ്ലാദേശ് പാകിസ്താനില്‍ ടെസ്റ്റ് പരമ്പര നേടിയെടുത്തതും പാക് ടീമിന് വലിയ ക്ഷീണമായെന്ന് തന്നെ പറയാം.

Story first published: Thursday, October 3, 2024, 15:06 [IST]
Other articles published on Oct 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+