For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യരുത്, പകരം അവരുമായി മതി!- ബാബര്‍ ആസം പറയുന്നു

ടി20 റാങ്കിങിലെ ഒന്നാംനമ്പര്‍ താരമാണ് ബാബര്‍

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ ആസം ഇതിനകം മിന്നുന്ന പ്രകടനങ്ങളിലൂടെ ഏവരുടെയും പ്രശംസയ്ക്കു പാത്രമായിക്കഴിഞ്ഞു. അടുത്തിടെ പാകിസ്താന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകനായും അദ്ദേഹം ചുമതലയേറ്റിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ബാറ്റിങ് ശൈലിയും കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായാണ് ബാബര്‍ താരതമ്യം ചെയ്യപ്പെടുന്നത്. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച താരമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റില്‍ സജീവവുമാണ്.

എന്നാല്‍ കോലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബാബര്‍. പകരം പാകിസ്താന്റെ മുന്‍ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

താരതമ്യം പാക് ഇതിഹാസങ്ങളുമായി മതി

ആരെയെങ്കിലുമായി തന്നെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പാകിസ്താന്‍ താരങ്ങളുമായി മതിയെന്നും വിരാട് കോലിയുമായി വേണ്ടെന്നും ബാബര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ ശേഷം ടെലി കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന് ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, ഇന്‍സാമുള്‍ഹഖ് എന്നിവരെപ്പോലെയുള്ള ഇതിഹാസ താരങ്ങളുണ്ട്. ഇവരുമായാണ് നിങ്ങള്‍ തന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ അതു കൂടുതല്‍ അഭിമാനം നല്‍കുമെന്നും ബാബര്‍ വ്യക്തമാക്കി.

ബാബര്‍- കോലി താരതമ്യം

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ശേഷം കോലിയുടേതിന് സമാനമായ പ്രകടനവും ഉയര്‍ച്ചയുമാണ് ബാബറും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് താരത്തെ കോലിയുമായി പലരും താരതമ്യം ചെയ്യുന്നത്. നിലവില്‍ ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നമ്പര്‍ വണ്‍ കൂടിയാണ് ബാബര്‍. കോലിയാവട്ടെ ഏകദിനത്തില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ്.
ടി20, ഏകദിനം എന്നിവയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരി ബാബറിനുണ്ട്. ടെസ്റ്റില്‍ 45ന് മുകളിലും ബാറ്റിങ് ശരാശരിയാണ് താരത്തിനുള്ളത്. മറുഭാഗത്ത് മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ളള ലോകത്തിലെ തന്നെ ഏക ബാറ്റ്‌സ്മാനാണ് കോലി.

ബാബറിന് വെല്ലുവിളി

ബാബറിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ഇംഗ്ലീഷ് പേസാക്രമണത്തെ ബാബര്‍ എങ്ങനെ നേരിടുമെന്നാണ് ക്രിക്കറ്റം ലോകം ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് താനെന്ന് ബാബറിന് തെളിയിക്കുകയും ചെയ്യാം.
ടെസ്റ്റില്‍ ബാബറിന്റെ കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ താരം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Friday, July 3, 2020, 12:16 [IST]
Other articles published on Jul 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+