Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് അറിയാത്തവരല്ല, പാക് താരങ്ങളിലും പഠിപ്പുള്ളവരുണ്ട്- വിദ്യാഭ്യാസ യോഗ്യത അറിയാം

ലോക ക്രിക്കറ്റില്‍ എക്കാലത്തും തങ്ങളുടേതായ പ്രകടന മികവ് കാട്ടിയിട്ടുള്ള ടീമാണ് പാകിസ്താന്‍. ഏകദിന ലോകകപ്പ് കിരീടമടക്കം നേടിയിട്ടുള്ള പാകിസ്താന്‍ പ്രതിഭാശാലികളായ നിരവധി താരങ്ങളെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാ കാലത്തും പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാണക്കേടായിട്ടുള്ളത് അവരുടെ വിദ്യാഭ്യാസമാണ്. മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും പഠനത്തോടൊപ്പം ക്രിക്കറ്റിനെ കൊണ്ടുപോയവരാണ്.

എന്നാല്‍ പാകിസ്താന്‍ താരങ്ങളില്‍ മിക്കവരും ക്രിക്കറ്റിന് മാത്രം ശ്രദ്ധ നല്‍കുകയും പഠിക്കുന്ന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ പല പാകിസ്താന്‍ താരങ്ങള്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ പോലുമറിയില്ല. ഇതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ പാകിസ്താന്‍ താരങ്ങള്‍ നേരിട്ടിട്ടുമുണ്ട്. എന്നാല്‍ പാകിസ്താന്‍ താരങ്ങള്‍ വിദ്യാഭ്യാസ യോഗ്യതയില്‍ വളരെ പിന്നിലാണോ?. നിലവിലെ പാകിസ്താന്‍ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാം.

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമിന്റെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസാണ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും ബാബറിന് പ്രയാസമുണ്ട്. ബാബര്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ നിരവധി തെറ്റുകള്‍ വരാറുണ്ട്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടിയ ബാബര്‍ ഈ മേഖലയിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കുകയായിരുന്നു. ഇതോടെ പഠനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റിയിട്ടുണ്ട്.

ഏകദിന ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനമാണ് ബാബറിന്റെ സീറ്റ് തെറിപ്പിച്ചത്. എന്നാല്‍ പാക് ടീമിന്റെ നെടുന്തൂണായി ഇപ്പോഴും ബാബറുണ്ട്. പാകിസ്താന്റെ മധ്യനിര താരമായ ഇഫ്തിഖര്‍ അഹമ്മദ് ബിരുദം യോഗ്യതയുള്ളയാളാണ്. വമ്പനടിക്കാരനായ ബാറ്റ്‌സ്മാനാണ് ഇഫ്തിഖര്‍. ബൗളറെന്ന നിലയിലും ടീമിന് അദ്ദേഹം ഉപകാരിയാണ്. എന്നാല്‍ ഏകദിന ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇഫ്തിഖറിനായില്ല.

shaheen afidi

പാകിസ്താന്റെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ഷദാബ് ഖാനും ബിരുദം യോഗ്യതയുള്ളവനാണ്. പാകിസ്താന്റെ പരിമിത ഓവര്‍ ടീമിലെ സജീവ സാന്നിധ്യമാണ് ഷദാബ് ഖാന്‍. എന്നാല്‍ അവസാന ലോകകപ്പില്‍ വലിയൊരു പ്രകടനം താരത്തിന് കാഴ്ചവെക്കാനായില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും സജീവമായിട്ടുള്ള കളിക്കാരനാണ് ഷദാബ് ഖാനെന്ന് പറയാം. പാകിസ്താന്റെ ഇടം കൈയന്‍ ഓപ്പണറായ ഫഖര്‍ സമാന്‍ പാകിസ്താന്‍ നേവിയില്‍ ജോലിയുണ്ടായിരുന്ന ആളാണ്. ബിരുദമായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത.

പാകിസ്താനായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള കളിക്കാരനാണ് ഫഖര്‍ സമാന്‍. പാകിസ്താന്റെ മറ്റൊരു ഓപ്പണറാണ് ഇമാം ഉല്‍ ഹഖ്. മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖിന്റെ ബന്ധുവാണ് ഇമാം ഉല്‍ ഹഖ്. ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് ബിരുദം പൂര്‍ത്തിയാക്കാന്‍ ഇമാമിനായി. ലാഹോറില്‍ കൊമേഴ്‌സിലാണ് ഇമാം ബിരുദം പൂര്‍ത്തിയാക്കിയത്. പാകിസ്താന്‍ ഓള്‍റൗണ്ടറായ സല്‍മാന്‍ അലി ആഗ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള താരമാണ്.

പാകിസ്താന്‍ ടീമിന്റെ പരിമിത ഓവറില്‍ വലിയ ഭാവി സല്‍മാന്‍ അലി ആഗക്കുണ്ട്. പാകിസ്താന്റെ വിക്കറ്റ് കീപ്പറും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്വാന്‍ ബിസിനസില്‍ ബിരുദം നേടിയിട്ടുള്ള താരമാണ്. പാകിസ്താനായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ റെക്കോഡ് റിസ്വാനുണ്ട്. പാകിസ്താന്റെ ടി20 നായകനും ഇടം കൈയന്‍ സൂപ്പര്‍ പേസറുമായ ഷഹീന്‍ ഷാ അഫ്രീദി ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ള താരമാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും ഷഹീന്റെ പ്രകടനം ഗംഭീരമാണ്.

പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഹാരിസ് റഊഫ് ബിരുദം യോഗ്യതയുള്ള താരമാണ്. പരിക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരേ റഊഫ് കളിക്കുന്നില്ല. മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Thursday, December 14, 2023, 13:51 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+