T20 WC 2026: 'ഡോട്ട് ബ്രാഡ്‌മാൻ' 'ഇന്ത്യൻ ചാരൻ'! ടി20യിൽ ടെസ്റ്റ് കളിച്ച് ബാബർ, എയറിൽ നിന്നും ഇറക്കാതെ ആരാധകർ
ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ പാക് സ്റ്റാർ ബാറ്റ്സ്മാൻ ബാബർ അസമിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ. ബാറ്റിംഗിന് അനുകൂലമായ പല്ലെക്കലെയിലെ പിച്ചിൽ ടി20 ഫോർമാറ്റിന് ഒട്ടും യോജിക്കാത്ത മെല്ലെപ്പോക്ക് ബാറ്റിംഗ് കാഴ്ചവെച്ച ബാബറിനെ 'ഡോട്ട് ബ്രാഡ്‌മാൻ' എന്നാണ് ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
T20 WC 2026: ഇന്ത്യന്‍ ടീമില്‍ തല്ലും രാഷ്ട്രീയവും? ഗംഭീറിനെതിരെ വിഷം തുപ്പി പാക് താരം
ബാബറിന്റെ കളി പാകിസ്താനു പാരയായി!
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായിരുന്നു. 27 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ പാക് പടയെ കരകയറ്റാൻ നാലാം നമ്പറിലെത്തിയ ബാബർ അസമിന് ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാൽ 24 പന്തിൽ വെറും 25 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 104.17 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത ബാബർ, ഇന്നിംഗ്‌സിന് വേഗത കൂട്ടാൻ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ 'എയറിൽ' ബാബർ!
ബാബറിന്റെ ഈ മെല്ലെപ്പോക്കിനെതിരെ എക്‌സിൽ (ട്വിറ്റർ) കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. "ബാബർ അസം ഒരു നല്ല ബാറ്ററാണ്, പക്ഷേ ടി20യിൽ നിലനിന്ന് പോകണമെങ്കിൽ അദ്ദേഹത്തിന് ഒരു നല്ല ഉപദേശകനെ ആവശ്യമുണ്ട്" എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ബാബർ അസം പാക് ടീമിലെ ഒരു 'ഇന്ത്യൻ ചാരൻ' ആണെന്നും അദ്ദേഹം ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിച്ചതെന്നും വരെ പരിഹാസങ്ങൾ നീളുന്നു. ഡോട്ട് ബോളുകൾ ഉണ്ടാക്കുന്നതിൽ അദ്ദേഹം ഡോൺ ബ്രാഡ്‌മാനെപ്പോലെയാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് 'ഡോട്ട് ബ്രാഡ്‌മാൻ' എന്ന് പേരിടാം എന്നും ട്രോളുകൾ വരുന്നു.
ഓവർട്ടണിന്റെ തീപ്പൊരി പന്തിൽ കുറ്റി തെറിച്ചു!
പതിനൊന്നാം ഓവറിലായിരുന്നു ബാബറിന്റെ ഇന്നിംഗ്‌സിന് അന്ത്യമായത്. ജാമി ഓവർട്ടണിന്റെ 143 കിലോമീറ്റർ വേഗതയിൽ വന്ന പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ബാബറിന് പിഴച്ചു. ഓഫ് സ്റ്റമ്പ് തെറിക്കുന്നത് നോക്കി നിൽക്കാനേ പാക് ബാറ്റ്സ്മാന് സാധിച്ചുള്ളൂ. ബാബർ പരാജയപ്പെട്ടെങ്കിലും സാഹിബ്‌സാദ ഫർഹാൻ (63) നടത്തിയ പോരാട്ടമാണ് പാകിസ്താനെ 164 എന്ന സ്കോറിലെത്തിച്ചത്. എന്നാൽ ബാബർ വരുത്തിവെച്ച മെല്ലെപ്പോക്ക് പാകിസ്ഥാന്റെ തോൽവിയിൽ വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. ഈ ലോകകപ്പിലെ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി വെറും 112 സ്‌ട്രൈക്ക് റേറ്റിൽ 91 റൺസ് മാത്രമാണ് ബാബർ ഇതുവരെ നേടിയത്.
T20 WC 2026: പാകിസ്ഥാൻ പുറത്തായിട്ടില്ല, സെമിയിലെത്താൻ ഇനി മുന്നിൽ ഒരേയൊരു വഴി മാത്രം; സാധ്യതകൾ ഇങ്ങനെ
165 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ പിഴച്ചെങ്കിലും നായകൻ ഹാരി ബ്രൂക്കിന്റെ അതിമനോഹര ഇന്നിംഗ്സിന്റെ ബലത്തിൽ ടാർഗറ്റ് ചെയ്സ് ചെയ്ത് എടുക്കുകയായിരുന്നു. ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പാകിസ്ഥാന് വിജയം നേടിക്കൊടുക്കാൻ ആ പ്രകടനത്തിനായില്ല. ഈ പരാജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾക്ക് വലിയ മങ്ങൽ ഏറ്റിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications