For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ ലോക തോല്‍വി, വൈകാതെ ടീമിന് പുറത്താവും! സമീപകാല കണക്കുകളിതാ

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് ബാബര്‍ അസം. നായകനായിരുന്ന ബാബറിന് കീഴില്‍ പാകിസ്താന് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കാതെ പോയതോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റി. ഇപ്പോള്‍ പാകിസ്താന്‍ ടീമിലെ ബാറ്റ്‌സ്മാനെന്ന റോള്‍ മാത്രമാണ് ബാബറിനുള്ളത്. ഫാബുലസ് ഫോറില്‍ നിന്ന് ഫൈവിലേക്കുയര്‍ത്തി ബാബറിനെക്കൂടി അതില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരു സമയത്ത് പാകിസ്താന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

വിരാട് കോലിയേക്കാള്‍ മികച്ചവനെന്ന് പോലും ബാബറിനെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ബംഗ്ലാദേശിനെതിരേ പോലും ബാബറിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോകുന്നു. ബാബറിന്റെ അവസാന 16 ഇന്നിങ്‌സിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ പ്രകടനം എത്രത്തോളം മോശമാണെന്ന് വ്യക്തമാവും. 14, 24, 27, 13, 24, 39, 21, 14, 1, 41, 26, 23,0, 22, 31, 11 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോര്‍.

ടീമിനുള്ളില്‍ ബാബര്‍ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. പാക് ടെസ്റ്റ് നായകന്‍ ഷാന്‍ മസൂദ് ബാബറിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. മുന്‍ താരങ്ങള്‍ ബാബര്‍ ഉത്തരവാദിത്ത മേറ്റെടുക്കുന്നില്ലെന്നും ഫുട് വര്‍ക്കുകളില്‍ പിഴവ് സംഭവിക്കുന്നുണ്ടെന്നുമെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സമീപകാലത്തെ ഒറ്റപ്പെടല്‍ ബാബറിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. നായകസ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റിനിര്‍ത്തിയത് അദ്ദേഹത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

സമ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നത്. പഴയതുപോലെ മുന്നില്‍ നിന്ന് നയിക്കാന്‍ ബാബറിന് സാധിക്കുന്നില്ല. പാകിസ്താന്‍ ലോകോത്തര താരമെന്ന് വിശേഷിപ്പിക്കുമ്പോഴും അതിനോട് നീതികാട്ടാന്‍ ബാബറിനാവുന്നില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതിനാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും പാകിസ്താന്‍ ടീമിനെയാകെ തകര്‍ക്കുന്ന തരത്തിലാണ് ടീമിനുള്ളിലെ ഭിന്നതയെന്ന് പറയാം.

babar azam

അവസാന ടി20 ലോകകപ്പില്‍ അമേരിക്കയോടടക്കം പാകിസ്താന്‍ തോറ്റു. സൂപ്പര്‍ പേസറും സീനിയറുമായ മുഹമ്മദ് അമീറിനെ പ്ലേയിങ് 11ലേക്കെത്തിച്ചത് ബാബറിന്റെ ഇടപെടലായിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് അമീര്‍ പ്ലേയിങ് 11ലെത്തിയത്. എന്നാല്‍ താരം സൂപ്പര്‍ ഓവറിലടക്കം ഫ്‌ളോപ്പാവുകയും പാകിസ്താന്‍ അമേരിക്കയോട് തോല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. ഇതിന് പിന്നാലെ ബാബര്‍ ഇഷ്ടക്കാരെ ടീമില്‍ തിരികി കയറ്റിയെന്ന ആരോപണം ഉയര്‍ന്നു.

ബാബറിനെതിരേ ഷഹീന്‍ ഷാ അഫ്രീദിയടക്കം പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതോടെ ടീമിനുള്ളിലെ ഭിന്നത കൂടുതല്‍ ശക്തമായി. ഇപ്പോള്‍ പാകിസ്താന്‍ ടീം രണ്ട് തട്ടിലാണെന്ന് പറയാം. ഇതിനിടെ ബംഗ്ലാദേശിനോട് ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ തോല്‍ക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ തോല്‍വി നേരിടാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 274 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ പാകിസ്താന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 145 റണ്‍സെന്ന നിലയിലാണ്. നാലാം ദിനത്തില്‍ത്തന്നെ പാകിസ്താനെ പുറത്താക്കി ബംഗ്ലാദേശ് ബാറ്റിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്‍ ടീം വീണ്ടും തോല്‍വി നേരിടാന്‍ സാധ്യത കൂടുതലാണ്. പാകിസ്താന്‍ സ്വന്തം നാട്ടിലാണ് ഇത്തരത്തില്‍ പ്രയാസപ്പെടുന്നതെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളടക്കം പലരും പരിശീലകരോട് പോലും മോശമായി പെരുമാറുന്ന സാഹചര്യമുണ്ടായിരുന്നു. എന്തൊക്കെയായാലും പാകിസ്താന്‍ ടീം വലിയ തകര്‍ച്ചയിലൂടെയാണ് പോകുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയരാവുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്താന്റെ സമീപകാല പ്രകടനങ്ങള്‍ വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് നിസംശയം പറയാം. ശക്തമായി പാക് ടീം തിരിച്ചുവരുമോയെന്നതും കണ്ടറിയാം.

Story first published: Monday, September 2, 2024, 14:25 [IST]
Other articles published on Sep 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+