For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

AUS vs PAK: സിംബാബ്‌വെയോട് മാത്രം പുലി, വിദേശത്ത് വിറച്ച് ബാബര്‍! കണക്കുകള്‍ ഇതാ

പെര്‍ത്ത്: ഇതിഹാസ താരം വിരാട് കോലിയോട് ഒപ്പം നില്‍ക്കാന്‍ യോഗ്യനെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തുന്ന താരമാണ് ബാബര്‍ ആസം. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തോടെ നായകസ്ഥാനം തെറിച്ച ബാബര്‍ ഇപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുകയാണ് പാകിസ്താന്‍. ബാബര്‍ ആസം ഒന്നാം ഇന്നിങ്‌സില്‍ 21 റണ്‍സാണ് നേടിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്ത താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ബാബറിന്റെ സമീപകാല വിദേശ പര്യടനങ്ങളിലെ കണക്കുകള്‍ വൈറലായിരിക്കുകയാണ്. കോലിയുടെ വാലില്‍ക്കെട്ടാന്‍ പോലും ബാബറിന് യോഗ്യതയില്ലെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷത്തെ ടെസ്റ്റിലെ കണക്കിലേക്ക് വരുമ്പോള്‍ നാല് ഇന്നിങ്‌സാണ് വിദേശത്ത് ബാബര്‍ ബാറ്റുചെയ്തത്. 21, 39, 24, 13 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. 24.25 ശരാശരിയില്‍ 97 റണ്‍സാണ് ബാബര്‍ നേടിയത്.

ഒരു ഫിഫ്റ്റിപോലും ബാബറിന് നേടാനായിട്ടില്ല. ഇനി ഈ വര്‍ഷത്തെ ഏകദിനത്തിലെ കണക്കുകളിലേക്ക് വരാം. 18 ഇന്നിങ്‌സിലാണ് വിദേശത്ത് ബാബര്‍ ബാറ്റുചെയ്തത്. 38, 66, 9, 50, 74, 18, 50, 10, 5, 29, 10, 60, 53, 0 എന്നിങ്ങനെയാണ് ബാബറിന്റെ പ്രകടനങ്ങള്‍. ഒരു സെഞ്ച്വറി പോലും താരം നേടിയിട്ടില്ല.

ഏകദിന ലോകകപ്പില്‍ ബാബര്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ചില അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും ഇതൊന്നും മാച്ച് വിന്നിങ് പ്രകടനമായില്ല.

നായകസ്ഥാനം നഷ്ടമായതോടെ ബാബറിന് ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാം. എന്നാല്‍ ബാബറിന് അതിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ ലീഡ് വഴങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങളുള്ളത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 487 റണ്‍സാണ് അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണറുടെ (164) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് കരുത്തായത്. 211 പന്ത് നേരിട്ട് 16 ഫോറും 4 സിക്‌സുമാണ് വാര്‍ണര്‍ പറത്തിയത്.

babar azam

ഉസ്മാന്‍ ഖ്വാജ 41 റണ്‍സെടുത്തപ്പോള്‍ ട്രെവിസ് ഹെഡ് 40 റണ്‍സും നേടി. മിച്ചല്‍ മാര്‍ഷിന്റെ (90) മധ്യനിരയിലെ തകര്‍പ്പന്‍ ബാറ്റിങ്ങും ഓസീസിന് കരുത്തായി. പാകിസ്താന്റെ പേരുകേട്ട പേസ് നിരക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് വസ്തുത.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അമീര്‍ ജമാലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് പാകിസ്താന് കരുത്തായത്. നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ പരിക്ക് പാകിസ്താന്റെ ബൗളിങ് നിരയെ ബാധിച്ചിട്ടുണ്ട്.

മറുപടിക്കിറങ്ങിയ പാകിസ്താനായി ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖും (42) ഇമാം ഉല്‍ ഹഖും (62) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. നായകന്‍ ഷാന്‍ മസൂദ് 30 റണ്‍സും നേടി. എന്നാല്‍ മധ്യനിരക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. ബാബര്‍ 54 പന്ത് നേരിട്ടാണ് 21 റണ്‍സ് നേടിയത്. മിച്ചല്‍ മാര്‍ഷാണ് ബാബറിനെ പുറത്താക്കിയത്. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനാവാതെ പോയതോടെ പാകിസ്താന്‍ തകരുകയായിരുന്നു.

ഓസ്‌ട്രേലിയ ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കുമ്പോള്‍ പാകിസ്താന്‍ പതറുകയാണ്. ഇന്ത്യക്ക് സാധിച്ചതുപോലെ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാനാവുമെന്നത് പാകിസ്താന്റെ സ്വപ്‌നം മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ പാകിസ്താന് രണ്ടാം ഇന്നിങ്‌സില്‍ ശക്തമായി തിരിച്ചെത്താനാവുമോയെന്നത് കണ്ടറിയാം. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ ബാബര്‍ പാകിസ്താന്റെ രക്ഷകനാവുമോയെന്നത് കണ്ടറിയാം.

Story first published: Saturday, December 16, 2023, 12:33 [IST]
Other articles published on Dec 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+