For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്ര റെക്കോഡില്‍ ബാബര്‍, ഗെയ്‌ലിന്റെ വമ്പന്‍ ടി20 റെക്കോഡ് തകര്‍ത്തു; ഇനി ഒന്നാമന്‍

മോശം ഫോമിന്റെ പേരില്‍ സമീപകാലത്തായി വളരെയധികം പഴികേട്ട താരമാണ് പാകിസ്താന്റെ ബാബര്‍ അസം. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ബാബര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. ടി20യില്‍ വേഗത്തില്‍ 11000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോഡിലേക്കാണ് ബാബര്‍ എത്തിയിരിക്കുന്നത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിനെയാണ് ബാബര്‍ പഴങ്കഥയാക്കിയത്.

ഇതോടെ ടി20 ഫോര്‍മാറ്റില്‍ വേഗത്തില്‍ 11000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോഡില്‍ ബാബര്‍ തലപ്പത്തേക്കെത്തി. 298 ടി20 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഗെയ്ല്‍ 314 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഈ നേട്ടം കൈവരിച്ചത്. ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡില്‍ ഗെയ്‌ലാണ് തലപ്പത്തുള്ളത്. 14562 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. ഈ റെക്കോഡ് തകര്‍ക്കാന്‍ ബാബറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

പന്തുകളുടെ അടിസ്ഥാനത്തില്‍ പൊള്ളാര്‍ഡ് ഒന്നാമന്‍

കുറവ് പന്തുകളില്‍ നിന്ന് 11000 ടി20 റണ്‍സെന്ന നേട്ടത്തില്‍ ബാബര്‍ അല്ല തലപ്പത്ത്. മുന്‍ വിന്‍ഡീസ് താരം കിറോന്‍ പൊള്ളാര്‍ഡാണ് ഈ റെക്കോഡില്‍ ഒന്നാമതായുള്ളത്. 7203 പന്തുകളില്‍ നിന്നാണ് പൊള്ളാര്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയ്ല്‍ 7399 പന്തുകള്‍ നേരിട്ടാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ബാബര്‍ 8506 പന്തുകള്‍ നേരിട്ടാണ് 11000 ടി20 റണ്‍സ് നേടിയത്. വിരാട് കോലി 8285 പന്തുകളില്‍ നിന്നും രോഹിത് ശര്‍മ 8232 പന്തുകളില്‍ നിന്നും ഈ നേട്ടത്തിലേക്കെത്തി.

അലക്‌സ് ഹെയ്ല്‍സ്, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരും ഈ റെക്കോഡില്‍ ബാബറിന് മുന്നിലുണ്ട്. എന്നാല്‍ പാക് താരങ്ങളില്‍ കുറവ് പന്തുകളില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തുന്ന താരമെന്ന റെക്കോഡ് ബാബറിന്റെ പേരിലാണ്. 8716 പന്തുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഷുഹൈബ് മാലിക്കാണ് ബാബറിന് താഴെയുള്ള പാകിസ്താന്‍ താരം.

chris gayle

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും ബാബര്‍ അസമിന് സാധിച്ചു. ഏഷ്യന്‍ താരങ്ങളില്‍ വേഗത്തില്‍ 14000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ബാബറിന് സാധിച്ചു. 338 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ നേട്ടത്തിലേക്കെത്തിയത്. 313 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 330 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്.

ബാബറിന്റെ സമീപകാല പ്രകടനങ്ങള്‍ മോശം

മുന്‍ പാക് ടീം നായകനായ ബാബര്‍ ഇപ്പോള്‍ താരമെന്ന നിലയില്‍ മാത്രമാണ് പാക് ടീമില്‍ കളിക്കുന്നത്. ഇതിനിടെ ടീമില്‍ നിന്ന് ബാബര്‍ തഴയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനും ബാബറിന് സാധിച്ചെങ്കിലും പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ടി20യില്‍ ബാബര്‍ ഡെക്കിനാണ് മടക്കിയത്. സ്ഥിരതയോടെ കളിക്കാന്‍ ബാബറിന് ഇപ്പോള്‍ സാധിക്കുന്നില്ല.

ഒരു കാലഘട്ടത്തില്‍ സ്ഥിരതയോടെ മിന്നിക്കാന്‍ ബാബറിന് സാധിച്ചിരുന്നു. വിരാട് കോലിയോടൊപ്പം നില്‍ക്കുന്ന താരമെന്ന നിലയില്‍പ്പോലും ബാബറിനെ വാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഈ താരതമ്യത്തിന് അര്‍ഹനല്ല. ടെസ്റ്റ് ടീമില്‍ നിന്ന് പോലും പാകിസ്താന്‍ ബാബറിനെ മാറ്റിനിര്‍ത്തിയിരുന്നു. ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ള താരമാണ് ബാബര്‍. അതുകൊണ്ടുതന്നെ മടങ്ങിവരവ് ഗംഭീരമാക്കാനും ബാബറിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, December 15, 2024, 11:56 [IST]
Other articles published on Dec 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+