For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വലിയ ഭാവിയുണ്ടായിരുന്നു, പക്ഷെ ഒന്നുമായില്ല! ഐപിഎല്ലിലെ 4 നിര്‍ഭാഗ്യവാന്മാരിതാ

ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റാണ്. ഇന്ന് ബിസിസി ഐയുടെ അടിത്തറയായി വളരാന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്താന്‍ യുവതാരങ്ങള്‍ക്ക് ചവിട്ടുപടിയായി ഇപ്പോള്‍ ഐപിഎല്‍ മാറുന്നു. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും ഐപിഎല്ലിലൂടെ വളര്‍ന്നുവന്നരാണ്. അവസാന സീസണില്‍ മികവുകാട്ടിയ യശ്വസി ജയ്‌സ്വാളിനും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്.

പക്ഷെ ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നിര്‍ഭാഗ്യവാന്മാരായ ചില താരങ്ങളെ കാണാനാവും. വലിയ ഭാവി പ്രതീക്ഷിക്കുകയും എന്നാല്‍ ഒന്നുമാകാന്‍ സാധിക്കാതെ പോവുകയും ചെയ്ത ഐപിഎല്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ബാബ അപരാജിതാണ് ഇതിലൊരാള്‍. ആഭ്യന്തര ക്രിക്കറ്റിലെ പുലിയെന്ന് വിശേഷിപ്പിക്കാവുന്ന അപരാജിത് 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. എംഎസ് ധോണിക്ക് കീഴിലെത്തിയതോടെ വലിയ ഭാവി താരം പ്രതീക്ഷിച്ചു.

എന്നാല്‍ രണ്ടുവര്‍ഷം സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ടതോടെ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്നു. രണ്ടുവര്‍ഷം ടീമിനൊപ്പം തുടര്‍ന്നെങ്കിലും ഒരവസരം പോലും ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 60 ടി20യില്‍ നിന്ന് 1139 റണ്‍സും 17വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഒരവസരം പോലും ലഭിക്കാതെ തഴയപ്പെട്ടു.

രണ്ടാമത്തെ താരം ഈശ്വര്‍ പാണ്ഡെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളരാന്‍ പ്രതിഭയുണ്ടെന്ന് വിലയിരുത്തപ്പെട്ട ബൗളറാണ് ഈശ്വര്‍ പാണ്ഡെ. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിക്ക് കീഴില്‍ കളിച്ച ഈശ്വര്‍ പാണ്ഡെ 25 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് നേടിയത്. 7.68 എന്ന ഭേദപ്പെട്ട ശരാശരിയും ഈശ്വര്‍ പാണ്ഡെക്കുണ്ടായിരുന്നു. പക്ഷെ സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ടതോടെ ഈശ്വര്‍ പാണ്ഡെയുടെ കരിയറിലും അത് വലിയ തിരിച്ചടിയായി മാറി.

ishwar pandey

2016, 2017 സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരവസരം പോലും ലഭിക്കാതെ തഴയപ്പെട്ടു. പിന്നീട് സിഎസ്‌കെ തിരിച്ചെത്തിയപ്പോള്‍ വിളി ലഭിച്ചില്ല. പിന്നീടൊരു ടീമിനൊപ്പവും അവസരം ലഭിക്കാതെ വന്നതോടെ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോള്‍ പേസറെക്കുറിച്ച് യാതൊരു വിവരവുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പോലും പിന്നീട് അവസരമില്ലാതെ അദ്ദേഹം പിന്നോട്ടുപോയി.

മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോണി വാന്‍ വെയ്ക്കാണ് മറ്റൊരാള്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കഴിവുള്ള താരത്തിന് എന്തുകൊണ്ടോ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും വലിയൊരു പ്രകടനം അദ്ദേഹത്തിന് നടത്താനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം അഞ്ച് മത്സരം കളിച്ച് 167 റണ്‍സാണ് വാന്‍ വൈക്ക് നേടിയത്. 55.67 ശരാശരിയില്‍ കളിച്ച താരം ഒരു ഫിഫ്റ്റിയും നേടി.

പക്ഷെ പിന്നീട് തുടര്‍ അവസരങ്ങള്‍ ലഭിക്കാതെ പോയി. 17 ഏകദിനത്തില്‍ നിന്ന് 425 റണ്‍സും 8 ടി20യില്‍ നിന്ന് 225 റണ്‍സും വാന്‍ വെയ്ക്ക് നേടി. പക്ഷെ വലിയൊരു കരിയര്‍ ദൗര്‍ഭാഗ്യവശാല്‍ ഉണ്ടായില്ല. ന്യൂസീലന്‍ഡുകാരനായ ഡൗഗ് ബ്രാസ്വെല്ലാണ് മറ്റൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി 2012ലാണ് താരം കളിച്ചത്. ഒരു മത്സരം കളിച്ച് 12 റണ്‍സും മൂന്ന് വിക്കറ്റും നേടി. മികച്ച പ്രകടനമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

പക്ഷെ പിന്നീട് ഒരവസരം അദ്ദേഹത്തിന് ലഭിച്ചില്ല. ന്യൂസീലന്‍ഡിനായി 28 ടെസ്റ്റില്‍ നിന്ന് 74 വിക്കറ്റും 21 ഏകദിനത്തില്‍ നിന്ന് 26 വിക്കറ്റും 20 ടി20യില്‍ നിന്ന് 20 വിക്കറ്റും വീഴ്ത്താന്‍ ബ്രാസ്വെല്ലിന് സാധിച്ചിട്ടുണ്ട്. 2022 ഏപ്രിലിലാണ് അവസാനമായി അദ്ദേഹം കിവീസിനായി കളിച്ചത്. ഐപിഎല്ലില്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ലഭിക്കാതെ പോയി.

Story first published: Friday, June 30, 2023, 11:06 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+